യേശു മരണത്തെ തോല്‍പ്പിച്ച് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മനാളാണ് ഈസ്റ്റര്‍. സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും ആനന്ദത്തിരുനാള്‍. 51 ദിവസത്തെ നോമ്പാചരണത്തിന്റെ പവിത്രതയോടെ വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷമാക്കുന്നു.
കഠിന യാതനകള്‍ക്കൊടുവില്‍ സന്തോഷത്തിന്റെ പുനരുത്ഥാനം സംഭവിക്കുക തന്നെ ചെയ്യുമെന്ന പ്രതീക്ഷയാണ് യേശുവിന്റെ ഉയിര്‍പ്പ് തിരുനാള്‍ മുന്നോട്ടുവയ്ക്കുന്നത്.
മുള്‍ക്കിരീടമണിഞ്ഞുള്ള കുരിശേറ്റത്തിന് പിന്നാലെ സ്‌നേഹസന്തോഷങ്ങളുടെ ഉയിര്‍പ്പുണ്ടാവുക തന്നെ ചെയ്യുമെന്ന ഓര്‍മ്മപ്പെടുത്തലാണത്. ഈ ആഹ്‌ളാദ വേളയില്‍ പ്രിയപ്പെട്ടവര്‍ക്ക് നേരാം ഈസ്റ്ററിന്റെ സ്‌നേഹാശംസകള്‍…
- ഹൃദയങ്ങളില്‍ തിളങ്ങട്ടെ ഉയിര്‍പ്പുതിരുനാളിന്റെ നിറപ്പൊലിമ…ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
- കൊളുത്താം കനിവിന്റെ കൈത്തിരിവെട്ടം…ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍
- മധുരസുന്ദരമാകട്ടെ ഉയിര്‍പ്പുതിരുനാള്‍…ഹൃദയം നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍
- യേശു നിറയട്ടെ മനസ്സുകളില്‍…ഹൃദയം നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍
- ആഘോഷിക്കാം സമഭാവനയുടെ പുനരുത്ഥാനസ്മൃതി…ഹൃദയം നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍
- സ്‌നേഹത്തിലാഴട്ടെ വേരുകള്‍, വാത്സല്യത്തില്‍ പുലരട്ടെ ലോകം…ഹൃദ്യമായ ഈസ്റ്റര്‍ ആശംസകള്‍
- ജ്വലിക്കട്ടെ എങ്ങുമെന്നും ഉയിര്‍പ്പുതിരുനാള്‍ സ്മൃതികള്‍…ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
- സ്‌നേഹവേരുകള്‍ പടരട്ടെ, നന്‍മവഴികള്‍ നീളട്ടെ…കനിവിന്റെയും കരുണയുടെയും ഈസ്റ്റര്‍ ദിനാശംസകള്‍
- വിശുദ്ധിയുടെ പൊന്‍നിറവില്‍ വീണ്ടും ഈസ്റ്റര്‍…ഏവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍
- ത്യാഗത്തിന്റെ, പങ്കുവയ്ക്കലിന്റെ, സമഭാവനയുടെ മധുരസ്മരണകളില്‍ ഒരു ഈസ്റ്റര്‍ കൂടി…ഏവര്‍ക്കും നിറവാര്‍ന്ന ആശംസകള്‍
- യേശുസ്മൃതിയില്‍ വിളങ്ങട്ടെ മനസ്സുകള്‍…ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
- എന്നും എങ്ങും തിളങ്ങട്ടെ നന്‍മയും സ്‌നേഹവും…ഹൃദയം നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍
- സ്‌നേഹത്തിലേക്ക് ഉയരുക, നന്‍മയിലേക്ക് വളരുക…നേരുന്നു ഈസ്റ്ററിന്റെ സ്‌നേഹാശംസകള്‍
- അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി,ഭൂമിയില്‍ സന്‍മനസ്സുള്ളവര്‍ക്ക് സമാധാനം…ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍
- പൂത്തുലയട്ടെ സ്നേഹസാഹോദര്യങ്ങള്‍…ഉയിര്‍പ്പുതിരുനാളില്‍ ഹൃദയം നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍
- കരുണയുടെ, കനിവിന്റെ സ്‌നേഹസന്ദേശവുമായി വീണ്ടും ഈസ്റ്റര്‍…ഏവര്‍ക്കും ഹൃദ്യമായ ആശംസകള്‍
- സ്‌നേഹാദരങ്ങളോടെ ആഘോഷിക്കാം വലിയ ഇടയന്റെ ഉയിര്‍പ്പുതിരുനാള്‍…ഹൃദയം നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍
- ലോകാകാശത്തുദിക്കട്ടെ സ്നേഹനക്ഷത്രങ്ങള്‍…ഹൃദയം നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍
- സ്നേഹപ്പൊന്‍ ചിരികള്‍ തിളങ്ങട്ടെ എങ്ങുമെന്നും…വിശുദ്ധിയുടെ ഉയിര്‍പ്പുതിരുനാള്‍ ആശംസകള്‍
- സ്നേഹത്താല്‍ തുളുമ്പട്ടെ ഉള്ളം, നിറ ചിരികളാല്‍ തിളങ്ങട്ടെ ലോകം…സ്‌നേഹം നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍
- കെടാതെ കാക്കാം കനിവിന്റെ കൈത്തിരി നാളങ്ങള്‍…നിറവാര്‍ന്ന ഉയിര്‍പ്പുതിരുനാള്‍ ആശംസകള്‍
- സ്നേഹ വാത്സല്യ നിറക്കൂട്ടുകളായി പടരട്ടെ ജീവിതചിത്രം…സ്നേഹനിറവാര്‍ന്ന ഈസ്റ്റര്‍ ആശംസകള്‍
- എങ്ങും നിറയട്ടെ സ്നേഹച്ചിരികള്‍…ഹൃദയം നിറഞ്ഞ ഉയിര്‍പ്പുതിരുനാള്‍ ആശംസകള്‍
- സ്നേഹസമ്പൂര്‍ണവും സന്തോഷ സമൃദ്ധവുമാവട്ടെ ഈസ്റ്റര്‍…ഏവര്‍ക്കും ഹൃദ്യമായ ആശംസകള്‍
- നേരിന്റെ പാതകളില്‍ സാര്‍ഥകമാകട്ടെ സ്‌നേഹ ലക്ഷ്യങ്ങള്‍…ഹൃദയം നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍
- സ്നേഹസമ്പൂര്‍ണവും സന്തോഷ സമൃദ്ധവുമായ നല്ല നാളെകള്‍ പുലരട്ടെ…ഏവര്‍ക്കും ഹൃദ്യമായ ഈസ്റ്റര്‍ ആശംസകള്‍
- വേദനകള്‍ മായും, സന്തോഷച്ചിരി നിറയും…ഹൃദയം നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍
- നിറവേറട്ടെ സുന്ദര സ്വപ്നങ്ങള്‍, സുരഭിലമാകട്ടെ ജീവിതം…ഹൃദയം നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍
- കനിവുനിറയട്ടെ, കരുണയേറട്ടെ…സ്നേഹം നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍
- വരവേല്‍ക്കാം സ്‌നേഹസമ്പൂര്‍ണതയുടെ ഉയിര്‍പ്പുതിരുനാള്‍…ഹൃദയം നിറഞ്ഞ ആശംസകള്‍
- സ്‌നേഹം പടരട്ടെ, പുതുമകള്‍ നിറയട്ടെ ; ഹൃദയത്തോട് ചേര്‍ക്കാം ഈ ഈസ്റ്ററും
- പ്രത്യാശയുടെ കൈത്തിരിവെട്ടവുമായി ഈസ്റ്റര്‍….ഹൃദയം നിറഞ്ഞ ആശംസകള്‍
- പ്രതീക്ഷ ചോരാതെ, പ്രത്യാശയകലാതെ ആഘോഷമാക്കാം ഈസ്റ്റര്‍…ഏവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍
- നിറയട്ടെ പൊന്‍ചിരികള്‍ എങ്ങും…ഹൃദയം നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍
- മനസുകളില്‍ നിറയട്ടെ കനിവിന്റെ കൈത്തിരി നാളങ്ങള്‍…ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
- തുടരട്ടെ സ്‌നൈഹനൈര്‍മ്മല്യങ്ങള്‍…ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍
- സ്‌നേഹപ്രകാശം നിറയട്ടെ എങ്ങുമെന്നും…ഹൃദ്യമായ ഈസ്റ്റര്‍ ആശംസകള്‍
- സ്നേഹവഴികളില്‍ മുന്നേറാം ഇടറാതെ പതറാതെ…ഹൃദയം നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍
- സ്നേഹ വാത്സല്യ നിഷ്‌കളങ്കതകള്‍ എന്നുമുണ്ടാകട്ടെയുള്ളില്‍…ഹൃദയം നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍
- പ്രത്യാശയുടെ കരുത്തില്‍ സഫലമാകട്ടെ സ്വപ്‌നങ്ങള്‍….ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍
- എന്നും ഉയിര്‍ക്കട്ടെ സ്‌നേഹവാത്സല്യങ്ങള്‍…ഹൃദയം നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍
- നേരിന്റെ നല്ലനാളിലേക്ക് ചുവടുവയ്ക്കാം…ഹൃദയം നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍
- നാമ്പിടട്ടെ സ്നേഹപ്പൊന്‍ വിത്തുകള്‍, പുലരട്ടെ കനിവാര്‍ന്ന ലോകം…ഹൃദയം നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍
- തുല്യനീതിയിലേക്ക് ചുവടുവയ്ക്കാം, സ്നേഹസന്ദേശം പങ്കുവയ്ക്കാം…ഹൃദയം നിറഞ്ഞ ഉയിര്‍പ്പുതിരുനാള്‍ ആശംസകള്‍
- വര്‍ണവര്‍ഗ ഭേദങ്ങളില്ലാതെ തുടരട്ടെ നന്‍മയും സ്നേഹവും…ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
- ജാതിമതലിംഗ വര്‍ഗവര്‍ണ ഭേദങ്ങളില്ലാതെ പടരട്ടെ സ്നേഹം…ഹൃദയം നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍
- നിറവേറട്ടെ നിറമാര്‍ന്ന സ്വപ്നങ്ങള്‍…ഹൃദയം നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍








