ടെഹ്‌റാൻ: ഇറാനിയൻ റെവല്യൂഷണറി ഗാർഡിന്റെ രഹസ്യാന്വേഷണ സംഘടനയുടെ തലവൻ മാജിദ് ഖാദിമി തിങ്കളാഴ്ച യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. “ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) ഇന്റലിജൻസ് ഓർഗനൈസേഷന്റെ ശക്തനും വിദ്യാസമ്പന്നനുമായ തലവൻ മേജർ ജനറൽ മജീദ് ഖാദിമി, ഇന്ന് പുലർച്ചെ അമേരിക്കൻ-സയണിസ്റ്റ് ശത്രുവിന്റെ ക്രിമിനൽ ഭീകരാക്രമണത്തിൽ രക്തസാക്ഷിയായി,” ഗാർഡ്സ് അവരുടെ ടെലിഗ്രാം ചാനലിലെ ഒരു പോസ്റ്റിലൂടെ സ്ഥിരീകരിച്ചു. അതേസമയം, ഖദേമി എവിടെയാണ് കൊല്ലപ്പെട്ടതെന്ന് അതിൽ വിശദീകരിച്ചിട്ടില്ല. എന്നിരുന്നാലും, തിങ്കളാഴ്ച പുലർച്ചെ […]







