ഇടുക്കി: കേരളത്തിലെ നരേന്ദ്ര മോദിയാണ് പിണറായി വിജയനെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.കേന്ദ്രത്തിൽ നരേന്ദ്ര മോദിയും കേരളത്തിൽ പിണറായി വിജയനും പിന്തുടരുന്നത് അധികാരം സ്വന്തം കൈകളിൽ കേന്ദ്രീകരിക്കുന്ന ഒരേ ഭരണശൈലിയാണെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഇടുക്കി ഏലപ്പാറയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ നരേന്ദ്ര മോദിയാണ് പിണറായി വിജയൻ എന്ന് ജനങ്ങൾക്കിടയിൽ സംസാരമുണ്ടെന്നും കോൺഗ്രസിനെ അധികാരത്തിൽ നിന്ന് അകറ്റിനിർത്താൻ ബി.ജെ.പിയും എൽ.ഡി.എഫും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പ്രസംഗത്തിന് പിന്നാലെ […]









