വാഷിങ്ടൺ: യുഎസ് മുന്നോട്ടു വച്ച നിർദ്ദേശങ്ങളോട് അനുകൂലമായ തീരുമാനം എടുത്തില്ലെങ്കിൽ ഇറാനെതിരേ കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് വ്യക്തമാക്കി യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. പോസിറ്റീവായാലും നെഗറ്റീവായാലും ഇറാനിൽ നിന്ന് രാത്രി 8 മണിക്ക്(അമേരിക്കയിലെ പ്രാദേശിക സമയം) മുൻപ് പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതേനിലയിലാണ് ഇറാൻ മുന്നോട്ടുപോകുന്നതെങ്കിൽ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഉപയോഗിക്കുമെന്നും വാൻസ് ഭീഷണി മുഴക്കി. ഇറാനെ പൂർണമായും ഇല്ലാതാക്കുമെന്ന ട്രംപിന്റെ ഭീഷണി ആവർത്തിക്കുകയാണ് വൈസ് പ്രസിഡന്റും. ആശങ്കയോടെയാണ് ലോകം ഈ ഭീഷണികൾ ശ്രവിക്കുന്നത്. കാര്യങ്ങൾ […]








