
നീണ്ട 41 ദിവസത്തെ ആശങ്കകൾക്ക് വിരാമമിട്ട് പശ്ചിമേഷ്യയിൽ പ്രഖ്യാപിക്കപ്പെട്ട താൽക്കാലിക വെടിനിർത്തലിനെ ഇന്ത്യ സ്വാഗതം ചെയ്തു. മേഖലയിലെ സമാധാന ശ്രമങ്ങൾ ശുഭസൂചനയാണെന്നും സംഘർഷം ലഘൂകരിക്കാനുള്ള നീക്കങ്ങളെ അതീവ താൽപ്പര്യത്തോടെയാണ് നിരീക്ഷിക്കുന്നതെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
രാജ്യാന്തര വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ എത്രയും വേഗം പഴയ സ്ഥിതി പുനസ്ഥാപിക്കണമെന്നും സുഗമമായ ഗതാഗതം ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. മേഖലയിലെ സമാധാനം ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും സുരക്ഷയ്ക്കും അനിവാര്യമാണെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.
The post പശ്ചിമേഷ്യയിൽ സമാധാന നീക്കം; വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഇന്ത്യ appeared first on Express Kerala.









