ടെൽ അവീവ്: ലെബനനിലടക്കം വെടിനിർത്തൽ കരാർ ഉടനടി പ്രാബല്യത്തിൽ എത്തിയിട്ടുണ്ടെന്ന പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ വാക്കുകൾ തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. രണ്ടാഴ്ചത്തെ വെടിനിർത്തൽ ലെബനാൻ ഉൾക്കൊള്ളുന്നില്ലെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ ധാരണയ്ക്ക് പിന്തുണ അറിയിച്ച നെതന്യാഹു, എന്നാൽ രണ്ടാഴ്ചത്തെ വെടിനിർത്തലിൽ ലെബനാൻ ഉൾപ്പെടില്ലെന്നു അറിയിക്കുകയായിരുന്നു. വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷമുള്ള ഇസ്രയേലിന്റെ ആദ്യ ഔദ്യോഗിക പ്രതികരണത്തിലാണ് നെതന്യാഹുവിന്റെ ഓഫീസ് നിലപാട് വ്യക്തമാക്കിയത്. ‘ഇറാൻ ഹോർമുസ് തുറന്നുതരികയും യുഎസ്, ഇസ്രായേൽ, മേഖലയിലെ […]






