കോഴിക്കോട്: പാലക്കാട്ടെ ജനങ്ങൾ ബിജെപിയെയും അവരുടെ പൈസയെയും തള്ളിക്കളയുമെന്ന് വടകര എം.പി ഷാഫി പറമ്പിൽ. ബിജെപി പരാജയം സമ്മതിച്ചുവെന്നും ഷാഫി കോഴിക്കോട് പറഞ്ഞു. പാലക്കാട് ശോഭാ സുരേന്ദ്രൻ വോട്ടർക്ക് പണം നൽകിയെന്ന ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു ഷാഫി. മാറാത്തത് ഇനി മാറും എന്ന് പറഞ്ഞത് ഇതാണ്. രേഖാമൂലം പരാതി നൽകും. ശോഭ സുരേന്ദ്രനെ അയോഗ്യയാക്കണമെന്നും ഷാഫി പറഞ്ഞു. പ്രധാനമന്ത്രി വന്ന് പ്രചാരണം നടത്തിയിടത്തും ബിജെപിക്ക് പണം നൽകേണ്ടി വരുന്നു. സ്ഥാനാർഥി തന്നെ ഇത് നടപ്പാക്കിയത് ഗൗരവമേറിയ കാര്യമാണെന്നും ഷാഫി […]









