ന്യൂഡൽഹി: ലബനനിലെ ആക്രമണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ഇസ്രയേൽ നഗരമായ ടെൽ അവീവിനെ ലക്ഷ്യമിടുമെന്ന് ഇറാന്റെ ശക്തമായ മുന്നറിയിപ്പ്. അമേരിക്കയും ഇറാനും തമ്മിൽ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറിൽ ലബനൻ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ തർക്കം നിലനിൽക്കുന്നതിനിടെയാണ് ഇറാന്റെ ഈ നീക്കം. തെക്കൻ ലബനനിലെ സൈനിക നടപടി നിർത്തിയില്ലെങ്കിൽ, തങ്ങളുടെ മിസൈൽ യൂണിറ്റുകൾ ടെൽ അവീവിൽ ആക്രമണം നടത്തുമെന്ന് ഇറാന്റെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ വ്യക്തമാക്കി. ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ ആക്രമണം കടുപ്പിച്ച പശ്ചാത്തലത്തിലാണ് ഈ താക്കീത്. […]






