അരൂർ: അരൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരേ കേസെടുത്ത് പോലീസ്. പോളിങ് സമയം കഴിഞ്ഞ ശേഷം ബൂത്തിൽ കയറിയതിനാണ് കേസ്. വോട്ടെടുപ്പ് ദിവസം പെരുമ്പളം ഗവ.സൗത്ത് എൽപി സ്‌കൂളിലായിരുന്നു സംഭവം. ബൂത്തിൽ വൈകുന്നേരം ആറുമണിക്ക് ശേഷവും ആളുകൾ വോട്ട് ചെയ്യാൻ വരി നിൽക്കുന്നുണ്ടായിരുന്നു. അവർക്കൊക്കെ സ്ലിപ്പ് കൊടുത്തു. ഈ സമയത്താണ് ഷാനിമോൾ ഉസ്മാൻ ഇവിടെ എത്തിയത്. അകത്ത് കയറാനനുവദിക്കണമെന്നായിരുന്നു ഷാനിമോൾ ഉസ്മാന്റെ ആവശ്യം. എന്നാൽ പോളിങ് സമയം കഴിഞ്ഞതിനാൽ സ്ഥാനാർത്ഥിക്കോ മറ്റോ അകത്തേക്ക് കയറാൻ സാധിക്കില്ലെന്നായിരുന്നു […]









