പൂഞ്ഞാർ: കത്തോലിക്ക സഭാ നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം നടത്തി പി.സി.ജോർജ്. മെത്രാന്മാർക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങളും ജോർജ് നടത്തി. മെത്രാൻമാർ രാഷ്ട്രീയം പറഞ്ഞാൽ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും ഒരു ബഹുമാനവും കാണിക്കില്ലെന്നും പി.സി.ജോർജ് പറഞ്ഞു. പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർഥി കൂടിയാണ് പി.സി.ജോർജ്. ‘ഷോൺ എന്റെ മകനാണ്. അവൻ സത്യമേ പറയൂ. കാഞ്ഞിരപ്പള്ളി ബിഷപ്പ് മടങ്ങളിലെല്ലാം വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാൻ പറഞ്ഞു, മര്യാദയാണോ കാണിച്ചത്. അത് പറയാൻ അയാൾക്കെന്താണ് അവകാശം. പൂഞ്ഞാറിൽനിൽക്കുന്ന സ്ഥാനാർഥികളിൽ സഭയ്ക്ക് എന്തെങ്കിലും ഗുണം […]









