നെടുമങ്ങാട്: അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിതിൻ രാജ് ലോൺ ആപ്പിൽനിന്ന് പണം കടമെടുത്തത് തന്റെ അറിവോടെയാണെന്ന് പിതാവ് രാജൻ. അമ്മയുടെ ചികിത്സവശ്യാർഥമാണ് കടംവാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ലോൺ സംബന്ധിച്ച പൊലീസ് പരാമർശങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘അവന്റെ അമ്മ സുഖമില്ലാതെ ഒന്നൊന്നര മാസം മെഡിക്കൽ കോളജിൽ കിടന്നപ്പോൾ ഒരുപാട് പൈസ ചെലവായി. അതിന്റെ ആവശ്യത്തിനാണ് അവൻ ലോൺആപ്പിൽനിന്ന് പണം എടുത്തത്. എന്നോട് പറഞ്ഞിട്ടാണ് അവൻ എടുത്തത്. ചികിത്സ കഴിഞ്ഞ് ഒന്നര മാസം കഴിഞ്ഞാണ് ഞാൻ […]









