ടെഹ്‌റാൻ: ഹോർമുസ് പൂർണ്ണമായും തടയാൻ ഉത്തരവിട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശത്തിന് പിന്നാലെ മുന്നറിയിപ്പുമായി ഇറാൻ. പെട്രോളിന് ഇപ്പോഴുള്ള യുഎസിലെ വില ആസ്വാദിച്ചോളൂവെന്നും ഹോർമുസ് തടയുന്നതോടെ അത് നൊസ്റ്റാൾജിക്കായി മാറുമെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഘാലിബാഫ് വ്യക്തമാക്കി. വൈറ്റ്ഹൗസിന് സമീപത്തെ പെട്രോളിന്റെ നിലവിലെ വിലനിലവാരം പങ്കുവെച്ചുകൊണ്ടാണ് എക്‌സിലൂടെയുള്ള ഇറാൻ സ്പീക്കറുടെ മുന്നറിയിപ്പ്. നാല് മുതൽ അഞ്ച് ഡോളർ വരെയാണ് നിലവിൽ യുഎസിലെ പെട്രോൾ വില. അതിപ്പോൾ അസ്വാദിച്ചോളൂവെന്നും ഹോർമുസ് തടഞ്ഞാൽ എണ്ണ വില […]






