ജനീവ: പശ്ചിമേഷ്യയിലെ സൈനിക സംഘർഷങ്ങളുടെ പ്രത്യാഘാതമായി ഇന്ത്യയിൽ ഏകദേശം 25 ലക്ഷം പേർ ദാരിദ്ര്യത്തിലേക്ക് വീഴാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകുന്നു. ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ വിലയിരുത്തൽ. സംഘർഷത്തെ തുടർന്ന് ഇന്ധനവില, ചരക്കുകൂലി, ഉൽപാദനച്ചെലവ് എന്നിവ കുത്തനെ ഉയരുന്നത് സാധാരണ ജനങ്ങളുടെ വാങ്ങൽശേഷി കുറയ്ക്കുകയും രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെ പിന്നോട്ടടിക്കുകയും ചെയ്യുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഗോളതലത്തിൽ 88 ലക്ഷം പേർ ദാരിദ്ര്യ ഭീഷണി നേരിടുമ്പോൾ അതിൽ വലിയൊരു വിഹിതം ദക്ഷിണേഷ്യയിൽ നിന്നായിരിക്കുമെന്നും വിലയിരുത്തുന്നു. […]









