കോഴിക്കോട്: പേരാമ്പ്ര തിരുവള്ളൂരിൽ രാത്രി സമയത്ത് യൂത്ത് ലീഗ് പ്രവർത്തകന്റെ വീട്ടിൽ പോലീസ് തിരച്ചിൽ നടത്തിയതിൽ പ്രതിഷേധം ശക്തമാകുന്നു. പ്രസവിച്ച് കിടക്കുന്ന സ്ത്രീ അടക്കമുള്ള വീട്ടിൽ രാത്രി കാലത്ത് പുരുഷ പോലീസുകാർ കയറി തിരച്ചിൽ നടത്തിയതിന് പിന്നാലെ യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. കഴിഞ്ഞദിവസം തിരുവള്ളുർ സ്വദേശി യുസഫ് എന്ന യൂത്ത് ലീഗ് പ്രവർത്തകനെ ഒരു സംഘം ആളുകൾ മർദ്ദിച്ചിരുന്നു. തുടർന്ന് പ്രദേശത്ത് സംഘർഷം ഉടലെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് തിരുവള്ളൂർ സ്വദേശി സിദ്ദീഖിന്റെ […]









