ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കടലിനടിയിലെ ഡാറ്റാ കേബിളുകൾ ആകസ്മികമോ മനഃപൂർവമോ തകരാറിലാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഇറാന്റെ റെവല്യൂഷണറി ഗാർഡ് (ഐആർജിസി). ഇറാനിയൻ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിരവധി പ്രധാന കേബിളുകൾക്ക് ഒരേസമയം കേടുപാടുകൾ സംഭവിക്കുന്നത് പേർഷ്യൻ ഗൾഫിലുടനീളം തടസ്സങ്ങൾക്ക് കാരണമായേക്കാമെന്ന് തസ്നിം വാർത്താ ഏജൻസി ബുധനാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ആഗോള ആശയവിനിമയത്തിനുള്ള നട്ടെല്ലായി വർത്തിക്കുന്ന ഫൈബർ-ഒപ്റ്റിക് കേബിളുകളുടെ വലിയൊരു ഭാഗം ഹോർമൂസ് കടലിൽ ഉള്ളതിനാൽ സുപ്രധാന ഡിജിറ്റൽ ആർട്ടറിയായും ഹോർമുസ് […]






