തിരുവനന്തപുരം: തിരുവനന്തപുരം മേയർക്കെതിരേ രൂക്ഷവിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി. നഗരസഭയുടെ അവസ്ഥ കാണുമ്പോൾ മുൻ മേയർ എന്ന നിലയിൽ വിഷമം തോന്നുന്നുവെന്ന് ശിവൻകുട്ടി പറഞ്ഞു. തെരുവിൽ മാലിന്യക്കൂമ്പാരം. ഹരിത കർമസേനാ പ്രവർത്തനം താളംതെറ്റി. റീൽ ഷൂട്ടിങ് മാത്രമായി നഗരസഭയുടെ പ്രവർത്തനം മാറിയെന്നും അദ്ദേഹം വിമർശിച്ചു. ‘തെരുവുനായ ശല്യം കാരണം വഴിയാത്രക്കാർക്ക് പേടിയാണ്. കുടിവെള്ള പ്രശ്നത്തിൽ വാട്ടർ അതോറിറ്റിയെ കുറ്റം പറഞ്ഞു നഗരസഭയ്ക്ക് ഒഴിഞ്ഞുമാറാനാകില്ല. ഭരണാധികാരികൾക്ക് ഇച്ഛാശക്തിയില്ലെങ്കിൽ ജനങ്ങൾ പൊറുതിമുട്ടും. അലംഭാവത്തിന്റെ പര്യായമായി നഗരസഭാ ഭരണം മാറിയിരിക്കുന്നുവെന്നത് അങ്ങേയറ്റം […]









