തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് ബംഗ്ലാദേശി യുവതികളുള്‍പ്പെടെ പെണ്‍വാണിഭ സംഘത്തിലെ എട്ട് പേര്‍ പിടിയില്‍. കാര്യവട്ടത്ത് അനധികൃതമായി താമസിച്ച് വരികയായിരുന്നു ഇവര്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച രാത്രി കഴക്കൂട്ടം പോലീസും കേരള ഭീകരവിരുദ്ധ സേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. കാര്യവട്ടത്തെ ഒരു വീട് വാടകയ്‌ക്കെടുത്ത് താമസിച്ചുവരികയായിരുന്നു ഇവര്‍. ഈ മാസം ആദ്യമാണ് സംഘം ഇവിടെ താമസം തുടങ്ങിയത്. തങ്ങള്‍ ഡോക്ടര്‍മാരാണെന്ന് വീട്ടുടമസ്ഥനെ തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ വീട് വാടകയ്‌ക്ക് എടുത്തതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഒരു മാസമായി […]









