ഇസ്ലാമാബാദ്: ദിവസങ്ങളായി നീണ്ടുനിന്ന സ്തംഭനാവസ്ഥയ്ക്ക് പിന്നാലെ അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ വീണ്ടും പുനരാരംഭിക്കാൻ നീക്കങ്ങൾ ശക്തമായതായി റിപ്പോർട്ട്. യുഎസിൻ്റെ പ്രത്യേക ദൂതനായ സ്റ്റീവ് വിറ്റ്‌കോഫും മുൻ പ്രസിഡൻ്റ് ഉപദേഷ്ടാവായ ജാരെഡ് കുഷ്‌നറും ശനിയാഴ്ച പാക്കിസ്ഥാനിലേക്ക് യാത്രതിരിച്ച് ഇറാൻ പ്രതിനിധികളുമായി പുതിയ ചർച്ചകൾ നടത്തും. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഫോക്സ് ന്യൂസിനോട് സംസാരിക്കവെയാണ് ഈ വിവരം സ്ഥിരീകരിച്ചത്. ചർച്ചകളുടെ പുരോഗതിയും സാധ്യതകളും വിലയിരുത്തിയ ശേഷം ഇവർ റിപ്പോർട്ട് തയ്യാറാക്കി യുഎസ് പ്രസിഡൻ്റ് […]









