ടെൽ അവീവ്: ഇറാനുമായുള്ള യുദ്ധത്തിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മെഡിക്കൽ റിപ്പോർട്ട് പുറത്ത്. തനിക്ക് ക്യാൻസർ ബാധിച്ചിരുന്നുവെന്നും ചികിത്സിച്ച് ഭേദപ്പെടുത്തിയതായും നെതന്യാഹുവും വെളിപ്പെടുത്തി. ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് മെഡിക്കൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. യുദ്ധത്തിന്റെ പാരമ്യത്തിൽ ഇത് പുറത്തുവരാതിരിക്കാൻ താൻ ആഭ്യർത്ഥിച്ചിരുന്നുവെന്നും നെതന്യാഹു എക്‌സിലൂടെ വെളിപ്പെടുത്തി. ‘യുദ്ധത്തിന്റെ മൂർധന്യാവസ്ഥയിൽ ഇത് പുറത്തുവരാതിരിക്കാൻ, ഇസ്രായേലിനെതിരെ ഇറാനിയൻ ഭീകര ഭരണകൂടത്തിന് കൂടുതൽ തെറ്റായ പ്രചാരണങ്ങൾ നടത്താൻ അവസരം നൽകാതിരിക്കാൻ, ഞാൻ രോഗവിവരം പരസ്യപ്പെടുത്തുന്നത് രണ്ട് മാസത്തേക്ക് മാറ്റിവയ്ക്കാൻ അഭ്യർത്ഥിച്ചു’ […]








