കായംകുളം/പാലാ: കായംകുളത്ത് 15 വയസുകാരിക്കും പാലാ കടനാട്ടിൽ പഞ്ചായത്ത് മെമ്പർക്കും പാമ്പു കടിയേറ്റു. കായംകുളം എരുവ തറയിൽ വീട്ടിൽ സന്തോഷ് കുമാറിന്റെ മകൾ അനാമികയ്ക്കാണ് ഇന്നലെ രാത്രി കടിയേറ്റത്. രാത്രിയിൽ ബാത്ത്റൂമിൽ പോയശേഷം വീടിനരികിലെ ടാപ്പിൽ നിന്നു കാൽ കഴുകുന്നതിനിടെ പാമ്പ് കടിയേൽക്കുകയായിരുന്നു. ഉടൻതന്നെ കായംകുളം ആശുപത്രിയിൽ എത്തിച്ച കുട്ടിക്ക് അഞ്ചു ഡോസ് ആന്റി വെനം കൊടുത്ത ശേഷം നൂറനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തതായാണ് വിവരം. അതുപോലെ പാലാ കടനാട്ടിൽ മുൻ […]









