നെടുങ്കണ്ടം: നെടുങ്കണ്ടം ഇരട്ടക്കൊലപാതകക്കേസിൽ അറസ്റ്റിലായ തോട്ടുവാക്കട പൊന്നിട്ടയിൽ സജി (43) ശാരീരികാസ്വസ്ഥതകളുള്ള അമ്മയേയും സഹോദരനേയും ഇല്ലാതാക്കിയത് അതി ക്രൂരമായി. സ്വത്തു തർക്കവും റെജിയോടുള്ള വൈരാഗ്യവുമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് സജിയുടെ മൊഴി. സജി വിവാഹിതനാവുന്നതിൽ റെജിയ്ക്ക് താല്പ്പര്യമില്ലായിരുന്നു. റെജി പതിവായി സജിയുടെ പിതൃത്വത്തെ ചൊല്ലി കളിയാക്കാറുണ്ടായിരുന്നു. സംഭവദിവസം സജിയും റെജിയും മദ്യപിച്ചാണ് വീട്ടിലെത്തിയത്. റെജിയ്ക്ക് സജി ഇറച്ചികറിയും ചോറും വിളമ്പി നല്കുന്നതിനിടെ പിതൃത്വത്തെ ചൊല്ലി വീണ്ടും കളിയാക്കി. അതിൽ പ്രകോപിതനായ സജി വഴക്കിട്ടു. അതിനിടെ ചോറും കറിയും സജിയുടെ […]









