ദുബായ്: ഹോർമൂസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള സംഘർഷാവസ്ഥ ശക്തമായ സാഹചര്യത്തിൽ, ഗൾഫ് മേഖലയിലെ സുരക്ഷയും സാമ്പത്തിക സ്ഥിരതയും മുൻനിർത്തി ഗൾഫ് കോർപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ അടിയന്തര ഏകോപനത്തിലേക്ക് കടന്നിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ-വാതക ഗതാഗത പാതകളിലൊന്നായ ഹൊർമുസ് കടലിടുക്കിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും, കപ്പൽഗതാഗതത്തിന് ഫീസ് ഈടാക്കാൻ ഇറാൻ ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ജിസിസി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഹോർമൂസ് കടലിടുക്ക് ദിവസേന ലോക എണ്ണവിതരണത്തിന്റെ ഏകദേശം 20 ശതമാനം വരെ കടന്നുപോകുന്ന മാർഗമാണ്. അതിനാൽ […]






