കോട്ടയം: മൂന്ന് ദിവസം മുമ്പ് മരിച്ച അമ്മയുടെ മൃതദേഹത്തിന് കാവലിരുന്ന് മാനസിക അസ്വാസ്ഥ്യമുള്ള മകൻ. കോട്ടയം കഞ്ഞിക്കുഴിക്ക് സമീപം ആനത്താനം താമരശ്ശേരിയിൽ സർവ്വേ ഡിപ്പാർട്ട്മെന്റിൽ നിന്നും വിരമിച്ച താമരശ്ശേരി കൊല്ലംപറമ്പിൽ പ്രവീൺ നിവാസിൽ ഭാനുമതി (70)ആണ് മരിച്ചത്. അമ്മ മരിച്ചതറിയാതെ ഇവരുടെ ഏകമകൻ മാനസികാസ്വാസ്ഥ്യമുള്ള പ്രവീണാണ് (40) മൃതദേഹത്തിന് കാവലിരുന്നത്. ഇവരുടെ വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതും ഈച്ച അടക്കമുള്ള പ്രാണിശല്യവും തിരിച്ചറിഞ്ഞ് ബന്ധുക്കൾ കൂടിയായ അയൽവാസികൾ പോലീസ് സഹായത്തോടെ വീടിനുള്ളിൽ പ്രവേശിച്ചപ്പോഴാണ് ഭാനുമതിയെ കട്ടിലിൽ മരിച്ച […]






