
ബോഗോട്ട: കൊളംബിയന്‍ ഫുട്‌ബോള്‍ താരം ജെയ്‌സ് റോഡ്രിഗസ് ലോകകപ്പ് ഫുട്‌ബോള്‍ 2026 കഴിയുന്നതോടെ വിരമിക്കും. റോഡ്രിഗസ് നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്ന മിനസോട്ട ക്ലബ്ബില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
കൊളംബിയന്‍ ടീമിനൊപ്പം പരിശീലനത്തിലേര്‍പ്പെട്ട് ലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് മിനസോട്ട മാനേജ്‌മെന്റിനെ അറിയിച്ചു. ജൂണിലാണ് മിനസോട്ടയില്‍ റോഡ്രിഗസിന്റെ കാലാവധി കഴിയുക. ഡിസംബര്‍ വരെ കലാവധി സ്വാഭാവികമായി നീളുന്ന തരത്തിലാണ് മിനസോട്ട മാനേജ്‌മെന്റ് നിബന്ധന. എന്നാല്‍ ഇതെല്ലാം മറികടന്ന് നിലവില്‍ ഫ്രീ ഏജന്റ് ആയിരിക്കുകയാണ് റോഡ്രിഗസ്.
2014 ബ്രസീല്‍ ലോകകപ്പില്‍ കൊളംബിയ ക്വാര്‍ട്ടര്‍ വരെ മുന്നേറിയത് റോഡ്രിഗസിന്റെ കളിമികവിലായിരുന്നു. അക്കൊല്ലത്തെ ഫിഫ ലോകകപ്പ് എമര്‍ജിങ് യൂത്ത് പ്ലേയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത് റോഡ്രിഗസ് ആണ്.









