തിരുവനന്തപുരം: പത്തു ദിവസത്തെ കാത്തിരിപ്പിന് ഒടുവിൽ അന്ത്യം. കേരളത്തിന്റെ മുഖ്യമന്ത്രിയായി ജനങ്ങളുടെ നേതാവ് വിഡി സതീശനെ ഹൈക്കമാൻഡ് തെരഞ്ഞെടുത്തു. പ്രഖ്യാപനം 12 മണിക്ക് ഡൽഹി എഐസിസി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. നിരീക്ഷകരും ദീപദാസ് മുൻഷിയും പങ്കെടുത്ത വാർത്തയിലാണ് പ്രഖ്യാപനമെത്തിയത്. പ്രഖ്യാപനം ഡൽഹിയിൽ നിന്നെത്തുമറിഞ്ഞതോടെ കെ.സി. വേണുഗോപാൽ കേരളത്തിലേക്ക് വരുന്നില്ലെന്നു തീരുമാനിക്കുകയായിരുന്നു. നേരത്തെ കോൺഗ്രസ് നേതാക്കളുമായി ഡൽഹിയിൽനിന്നു തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന ചാർട്ടേഡ് ഫ്‌ളൈറ്റിൽ കെ.സി. വേണുഗോപാൽ എത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഫ്‌ളൈറ്റിൽ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് […]






