തിരുവനന്തപുരം: പറയാത്ത കാര്യങ്ങൾ വാർത്തകളാക്കുന്ന മാധ്യമ പ്രവർത്തനത്തെ ചോദ്യം ചെയ്ത് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. കഴിഞ്ഞ ദിവസം മാധ്യമങ്ങൾ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിച്ച കാറായിരിക്കുമോ പുതിയ മുഖ്യമന്ത്രിയുടേതെന്ന ചോദ്യം ഉന്നയിക്കുകയുണ്ടായി. അതിനു മറുപടിയായി താൻ പുതിയ കാർ മേടിക്കില്ലയെന്ന് പറഞ്ഞു. എന്നാൽ, പിന്നീട് പലയിടങ്ങളിലും താൻ പറയാത്ത രീതിയിലുള്ള കാര്യങ്ങളാണ് വാർത്തയായി പ്രചരിച്ചത്. വി.ഡി സതീശന് കറുത്ത കാറ് വേണ്ടയെന്ന് പറഞ്ഞെന്നാണ് പലരും റിപ്പോർട്ട് ചെയ്തത്.അങ്ങനെയല്ലല്ലോ താൻ പറഞ്ഞതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് ചോദിച്ചു. […]







