Wednesday, May 20, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home LIFE STYLE

Heatwave Precautions: ഉഷ്ണതരംഗത്തിലും വിയര്‍ക്കുന്നില്ലേ ?, ആശ്വാസമെന്ന് കരുതരുത്, അപകടമാണ് ; നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടത്

by KP Sabin
May 20, 2026
in LIFE STYLE
heatwave-precautions:-ഉഷ്ണതരംഗത്തിലും-വിയര്‍ക്കുന്നില്ലേ-?,-ആശ്വാസമെന്ന്-കരുതരുത്,-അപകടമാണ്-;-നിര്‍ബന്ധമായും-അറിഞ്ഞിരിക്കേണ്ടത്

Heatwave Precautions: ഉഷ്ണതരംഗത്തിലും വിയര്‍ക്കുന്നില്ലേ ?, ആശ്വാസമെന്ന് കരുതരുത്, അപകടമാണ് ; നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടത്

why some people sweat less during heatwave why its dangerous-explained

രാജ്യം പൊതുവില്‍ ഉഷ്ണതരംഗത്തിലൂടെ കടന്നുപോവുകയാണ്. ഈ സാഹചര്യത്തില്‍ ശരീരത്തിന് തണലും തണുപ്പും നല്‍കേണ്ടത് അനിവാര്യമാണ്. അതേസമയം തന്നെ ശരീരം പ്രകടമാക്കുന്ന ചില ലക്ഷണങ്ങള്‍ തിരിച്ചറിയുകയും ചെയ്യേണ്ടതുണ്ട് (Heatwave Precautions).

വിയര്‍പ്പ് പലപ്പോഴും ശരീരത്തിന്റെ സ്വാഭാവിക തണുപ്പിക്കല്‍ സംവിധാനമാണ്. എന്നാല്‍ വളരെ ഉയര്‍ന്ന താപനിലയിലും തീരെ കുറച്ചുമാത്രം വിയര്‍ക്കുന്ന ചിലരെ നമുക്കുചുറ്റും കാണാനാകും (Less Sweat In Heatwave Explained).

ഇത് നിരുപദ്രവകരമാണെന്ന് തോന്നുമെങ്കിലും, ഉഷ്ണതരംഗ സമയത്ത് വിയര്‍പ്പ് കുറയുന്നതിനെ നിസ്സാരമായി കാണരുതെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. അമിത ചൂടും അതുമായി ബന്ധപ്പെട്ട രോഗങ്ങളും മൂലമായിരിക്കാം ഇതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മനുഷ്യര്‍ വിയര്‍ക്കുന്നത് എന്തുകൊണ്ട് ?

ശരീര താപനില നിയന്ത്രിക്കാന്‍ വിയര്‍പ്പ് സഹായിക്കുന്നു. ശരീരത്തിലെ ചൂട് ഉയരുമ്പോള്‍, വിയര്‍പ്പ് ഗ്രന്ഥികള്‍ ചര്‍മ്മത്തിലേക്ക് ഈര്‍പ്പം പുറത്തുവിടും. വിയര്‍പ്പ് ബാഷ്പീകരിക്കപ്പെടുമ്പോള്‍, അത് ശരീരത്തെ തണുപ്പിക്കുന്നു.

ചൂടുള്ള കാലാവസ്ഥ, വ്യായാമ സമയങ്ങള്‍ അല്ലെങ്കില്‍ ഉഷ്ണതരംഗ സാഹചര്യങ്ങള്‍ എന്നീ അവസ്ഥകളില്‍ ഈ പ്രക്രിയ അത്യാവശ്യമാണ്. എന്നാല്‍ എല്ലാവരും സാധാരണയായി വിയര്‍ക്കുന്നില്ല.

ചിലര്‍ക്ക് സ്വാഭാവികമായി വിയര്‍പ്പ് കുറവാണ്, മറ്റുചിലര്‍ക്ക് നിര്‍ജലീകരണം, വിവിധ ശാരീരികാവസ്ഥകള്‍, മരുന്നുകളുടെ ഉപയോഗം തുടങ്ങിയവ കാരണം വിയര്‍പ്പ് കുറഞ്ഞേക്കാം.

ചിലരില്‍ വിയര്‍പ്പ് കുറയുന്നത് എന്തുകൊണ്ട് ?

കഠിനമായ ചൂടില്‍ വിയര്‍പ്പ് കുറയാനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്ന് നിര്‍ജലീകരണമാണ്. ചൂടിലൂടെ ശരീരത്തിന് വളരെയേറെ വെള്ളം നഷ്ടപ്പെടുമ്പോള്‍, അത് ദ്രാവകങ്ങള്‍ ശരീരത്തില്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നു.

തത്ഫലമായി, വിയര്‍പ്പ് ഉത്പാദനം കുറയുന്നു. പക്ഷേ, ഇത് അപകടകരമാണ്, കാരണം ശരീരത്തിന്റെ പ്രാഥമിക തണുപ്പിക്കല്‍ സംവിധാനമാണ് ഇതുമൂലം തടസപ്പെടുന്നത്. ഇത് ഹീറ്റ് സ്‌ട്രോക്കിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

Also Read: കണ്ടാല്‍ തന്നെ കൊതിയൂറും, നാവില്‍ തൊടുമ്പോള്‍ പിന്നെ പറയണോ ! ; മാമ്പഴ പുളിശ്ശേരിയെന്നാല്‍ മറക്കാത്ത രുചി

ചൂട് മൂലമുള്ള ക്ഷീണം സൂര്യാതപമായി മാറുന്നു. വിയര്‍പ്പ് കുറയുകയോ ഇല്ലാതാകുകയോ ചെയ്യുന്നത്, ഹീറ്റ് സ്‌ട്രോക്കിലേക്ക് ശരീരം പുരോഗമിക്കുന്നതിന്റെ സൂചനയായിരിക്കാം. ചില സന്ദര്‍ഭങ്ങളില്‍ ചര്‍മ്മം ചൂടാവുകയോ, ചുവന്നുതുടുക്കുകയോ, വരണ്ടതാവുകയോ ചെയ്‌തേക്കാം.

വേഗത്തില്‍ ചികിത്സിച്ചില്ലെങ്കില്‍ ഹീറ്റ് സ്‌ട്രോക്ക് തലച്ചോറ്, ഹൃദയം, വൃക്കകള്‍, പേശികള്‍ എന്നിവയെ തകരാറിലാക്കും.

മറ്റുചില ശാരീരികാവസ്ഥകള്‍

ചില ആരോഗ്യപ്രശ്‌നങ്ങള്‍ വിയര്‍പ്പ് ഗ്രന്ഥികളെയോ നാഡീവ്യവസ്ഥയെയോ ബാധിക്കുകയും വിയര്‍പ്പ് കുറയാന്‍ കാരണമാവുകയും ചെയ്യുന്നു. പ്രമേഹം, തൈറോയ്ഡ് തകരാറുകള്‍, പാര്‍ക്കിന്‍സണ്‍സ് രോഗം, ചര്‍മ്മരോഗങ്ങള്‍, നാഡിക്ക് കേടുപാടുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഈ അവസ്ഥകളുള്ള ആളുകള്‍ക്ക് ചൂടുള്ള കാലാവസ്ഥയില്‍ തനിയെ ശരീരം തണുപ്പിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടേക്കാം.

വിയര്‍പ്പ് കുറയ്ക്കുന്ന മരുന്നുകള്‍

ചില മരുന്നുകള്‍ വിയര്‍പ്പിനെ തടസപ്പെടുത്തിയേക്കാം, ചിലത് താഴെ പറയുന്നവയാണ്. ചൂട് കൂടുന്ന സമയത്ത് ഇത്തരം മരുന്നുകള്‍ കഴിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.

  • ആന്റിഹിസ്റ്റാമൈന്‍സ്
  • ആന്റീഡിപ്രസന്റുകള്‍
  • രക്തസമ്മര്‍ദ മരുന്നുകള്‍
  • മാനസികാരോഗ്യത്തിനുള്ള മരുന്നുകള്‍

പ്രായവുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍

പ്രായമായവരിലും ചെറിയ കുട്ടികളിലും വിയര്‍പ്പ് കുറവായി കാണപ്പെടാറുണ്ട്. വാര്‍ദ്ധക്യം വിയര്‍പ്പ് ഗ്രന്ഥികളുടെ പ്രവര്‍ത്തനം കുറയ്ക്കുന്നു, ഇത് പ്രായമായവരെ ചൂടുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് കൂടുതല്‍ ഇരയാക്കുന്നു. കുട്ടികളുടെ ശരീരം താപനിലയെ വ്യത്യസ്തമായി നിയന്ത്രിക്കുന്നതിനാല്‍ അവരുടെ ശരീരത്തില്‍ നിന്ന് വേഗത്തില്‍ നിര്‍ജലീകരണം സംഭവിക്കാം.

Also Read: റേഞ്ച് ആണോ നോക്കേണ്ടത് വിലയോ ? ; ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുമ്പോള്‍ അറിഞ്ഞിരിക്കേണ്ടത്

ഈ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി ഒരിക്കലും അവഗണിക്കാന്‍ പാടില്ലാത്ത, ശരീരം തരുന്ന ചില മുന്നറിയിപ്പുകളുണ്ട്. കടുത്ത ചൂടില്‍ കുറഞ്ഞ വിയര്‍പ്പ് അനുഭവപ്പെടുന്നതിനൊപ്പം താഴ പറയുന്നവ സംഭവിക്കുകയാണെങ്കില്‍ ജാഗ്രത പുലര്‍ത്തണം.

  • തലകറക്കം
  • വേഗത്തിലുള്ള ഹൃദയമിടിപ്പ്
  • തലവേദന
  • ആശയക്കുഴപ്പം
  • പേശിവലിവ്
  • ഓക്കാനം
  • ചൂടുള്ളതും വരണ്ടതുമായ ചര്‍മ്മം
  • ബോധക്ഷയം

ഈ ലക്ഷണങ്ങള്‍ ചൂട് മൂലമുള്ള ക്ഷീണത്തെയോ താപാഘാതത്തെയോ സൂചിപ്പിക്കുന്നു. ഇത്തരം ഘട്ടങ്ങളില്‍ ഉടനടി തണലും തണുപ്പിക്കലും വൈദ്യസഹായവും ആവശ്യമാണ്. നല്ല ചൂടത്തും വിയര്‍ക്കാതിരിക്കുകയും ആശയക്കുഴപ്പവും ക്ഷീണവും തലകറക്കവും പോലുള്ളവ അനുഭവപ്പെടുകയും ചെയ്താല്‍ ഒട്ടും സമയം കളയാതെ അടിയന്തര വൈദ്യ സഹായം നല്‍കേണ്ടതുണ്ട്.

ഉഷ്ണതരംഗ സമയത്ത് എങ്ങനെ സുരക്ഷിതരായിരിക്കാം ?

ദാഹമില്ലെങ്കിലും പതിവായി വെള്ളം കുടിക്കണം. രാവിലെ 11നും ഉച്ചയ്ക്ക് 3 നും ഇടയില്‍ ശരീരത്തില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കുകയും വേണം. അയഞ്ഞതും ശ്വസിക്കാന്‍ കഴിയുന്നതുമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക.

കഫീന്‍, മദ്യം തുടങ്ങിയവയുടെ ഉപയോഗം നന്നേ കുറയ്ക്കുക. ഫാനുകളും, ഷവറുകളും, എയര്‍ കണ്ടീഷനിങ്ങും ഉപയോഗപ്പെടുത്തുക. പ്രായമായ കുടുംബാംഗങ്ങളെയും കുട്ടികളെയും ഇടയ്ക്കിടെ പരിശോധിക്കുക.

ShareSendTweet

Related Posts

horoscope-today:-ഇന്നത്തെ-രാശിഫലം:-2026-മെയ്-20-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 20 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

May 20, 2026
mambazha-pulissery:-കണ്ടാല്‍-തന്നെ-കൊതിയൂറും,-നാവില്‍-തൊടുമ്പോള്‍-പിന്നെ-പറയണോ-!-;-മാമ്പഴ-പുളിശ്ശേരിയെന്നാല്‍-മറക്കാത്ത-രുചി
LIFE STYLE

Mambazha Pulissery: കണ്ടാല്‍ തന്നെ കൊതിയൂറും, നാവില്‍ തൊടുമ്പോള്‍ പിന്നെ പറയണോ ! ; മാമ്പഴ പുളിശ്ശേരിയെന്നാല്‍ മറക്കാത്ത രുചി

May 19, 2026
horoscope-today:-ഇന്നത്തെ-രാശിഫലം:-2026-മെയ്-19-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 19 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

May 19, 2026
vd-satheesan’s-favorite-food:-വിഡി.-സതീശന്റെ-പ്രിയവിഭവം-;-കേരളത്തിന്റെ-ഈ-പാരമ്പര്യ-രുചി-അന്വേഷിച്ച്-ഭക്ഷണപ്രിയർ
LIFE STYLE

V.D. Satheesan’s Favorite Food: വി.ഡി. സതീശന്റെ പ്രിയവിഭവം ; കേരളത്തിന്റെ ഈ പാരമ്പര്യ രുചി അന്വേഷിച്ച് ഭക്ഷണപ്രിയർ

May 18, 2026
electric-scooter:-റേഞ്ച്-ആണോ-നോക്കേണ്ടത്-വിലയോ-?-;-ഇലക്ട്രിക്-സ്‌കൂട്ടര്‍-വാങ്ങുമ്പോള്‍-അറിഞ്ഞിരിക്കേണ്ടത്
LIFE STYLE

Electric Scooter: റേഞ്ച് ആണോ നോക്കേണ്ടത് വിലയോ ? ; ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുമ്പോള്‍ അറിഞ്ഞിരിക്കേണ്ടത്

May 18, 2026
horoscope-today:-ഇന്നത്തെ-രാശിഫലം:-2026-മെയ്-18-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 18 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

May 18, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • Heatwave Precautions: ഉഷ്ണതരംഗത്തിലും വിയര്‍ക്കുന്നില്ലേ ?, ആശ്വാസമെന്ന് കരുതരുത്, അപകടമാണ് ; നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടത്
  • “തീവ്രവാദം വളരാന്‍ കാരണം മുസ്ലിംലീഗ്”, നിരവധി അതിതീവ്ര മുസ്ലിം പാർട്ടികളെ ലീഗ് തങ്ങളുടെ ചിറകിന്‍ കീഴിൽ വളർത്തിക്കൊണ്ടുവരികയാണ്, മുസ്ലിം ലീഗ് ഇല്ലാത്ത സംസ്ഥാനങ്ങളിൽ തീവ്ര മുസ്ലിം പാർട്ടികളില്ലെന്ന് ബിജെപി വക്താവ്
  • മോഹൻലാൽ- സിബി മലയിൽ- ലോഹിതദാസ് കൂട്ടുകെട്ടിലെ മികച്ച ക്ലാസിക്‌; “കിരീടം” റീറിലീസിന് ഒരുങ്ങി… 36 വർഷങ്ങൾക്ക് ശേഷം 4K ദൃശ്യഭംഗിയിലാണ് ചിത്രം പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്..
  • “ഈ അവതാരത്തെ കരുതിയിരിക്കുക”, എംഎല്‍എമാര്‍ക്കു പോലും അകത്ത് കടക്കാന്‍ കഴിഞ്ഞിരുന്നില്ല, പിന്നെ എങ്ങനെയാണ് റിനി ആൻ ജോർജ് വിഐപി പാസ് നേടിയത്?? പാർട്ടിക്ക് ഇത്രയും പേരുദോഷം ഉണ്ടാക്കിയ ആൾ എങ്ങനെ അകത്ത് കയറിക്കൂടി?? റിനിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വിജിൽ മോഹനൻ
  • ‘ബിഷപ്പ് ഹൗസിൽ പോയാൽ എന്താണ് കുഴപ്പം? അതെങ്ങനെ തിണ്ണ നിരങ്ങലാകും? തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സന്ദർശനങ്ങളെയാണ് എതിർക്കുന്നത്; മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നത് എല്ലാവരെയും ചേർത്തു പിടിക്കാനാണ്; പക്ഷേ, വർ​ഗീയതയുമായി രമ്യതയില്ല‘- വി.ഡി സതീശൻ

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.