Tuesday, July 8, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

26കാരി ഷെമുവടക്കം പത്ത് പ്രതികൾ ചേർന്ന് ഒരുക്കിയ കൊടും ക്രൂരതയ്‌ക്ക് അന്ത്യം : സ്കൂട്ടർ യാത്രികനെ കുത്തി വീഴ്‌ത്തി 22 ലക്ഷം കവർന്ന പ്രതികൾ പിടിയിൽ

by News Desk
January 14, 2025
in KERALA
26കാരി-ഷെമുവടക്കം-പത്ത്-പ്രതികൾ-ചേർന്ന്-ഒരുക്കിയ-കൊടും-ക്രൂരതയ്‌ക്ക്-അന്ത്യം-:-സ്കൂട്ടർ-യാത്രികനെ-കുത്തി-വീഴ്‌ത്തി-22-ലക്ഷം-കവർന്ന-പ്രതികൾ-പിടിയിൽ

26കാരി ഷെമുവടക്കം പത്ത് പ്രതികൾ ചേർന്ന് ഒരുക്കിയ കൊടും ക്രൂരതയ്‌ക്ക് അന്ത്യം : സ്കൂട്ടർ യാത്രികനെ കുത്തി വീഴ്‌ത്തി 22 ലക്ഷം കവർന്ന പ്രതികൾ പിടിയിൽ

പെരുമ്പാവൂർ : കാലടിയിൽ സ്കൂട്ടർ യാത്രികനെ കുത്തി വീഴ്‌ത്തി 22 ലക്ഷം കവർന്ന കേസിൽ 10 പേർ പിടിയിൽ. കൊടുങ്ങല്ലൂർ കോതപറമ്പ് കുറുപ്പശേരി വീട്ടിൽ വിഷ്ണുപ്രസാദ് (ബോംബ് വിഷ്ണു 31), പെരിഞ്ഞനം മൂന്നു പിടിക പുഴംകര ഇല്ലത്ത് വീട്ടിൽ അനീസ് (22), വരന്തരപ്പിള്ളി തുണ്ടിക്കട വീട്ടിൽ അനിൽ കുമാർ (26),മൂന്നുപീടിക പുഴം കര ഇല്ലത്ത് അൻസാർ (49), പെരിഞ്ഞനം, പണിക്കശ്ശേരി വീട്ടീൽ സഞ്ജു (26), ലോകമലേശ്വരം പുന്നക്കൽ വീട്ടിൽ ഷെമു (26), പതിനെട്ട് വയസുകാരായ പെരിഞ്ഞനം സ്വദേശി നവീൻ , കണി വളവ് സ്വദേശി അഭിഷേക്, മൂന്നു പീടിക സ്വദേശികളായ സൽമാൻ ഫാരിസ്, ഫിറോസ്, എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ഡിസംബർ 27 ന് വൈകിട്ട് 5 15 മണിക്ക് കാലടിയിലുള്ള വി കെ ഡി പച്ചക്കറി കടയുടെ പ്രധാന ഓഫീസിൽ നിന്നും കളക്ഷൻ തുകയുമായി സ്കൂട്ടറിൽ പോയ കാഷ്യർ ഡേവിസിനെ മോട്ടോർസൈക്കിളിൽ വന്ന വിഷ്ണു പ്രസാദ്, അനീസ് എന്നിവർ ബൈക്ക് വട്ടം വച്ച് സ്കൂട്ടർ മറിച്ചിടുകയായിരുന്നു. താഴെ വീണ ഡേവിസിന്റെ മുഖത്ത് പെപ്പർ സ്പ്രേ അടിച്ച് ഡേവിസിന്റെ വലതു പള്ള ഭാഗത്തു കത്തികൊണ്ട് കുത്തി സ്കൂട്ടറിന്റെ സീറ്റിനടിയിലെ ബോക്സിലുണ്ടായിരുന്ന പണം കവർച്ച ചെയ്ത് കടന്നു കളയുകയായിരുന്നു.

തുടർന്ന് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണമാരംഭിച്ചു. പ്രതികൾ സഞ്ചരിച്ച യമഹാ ആർ-15 ബൈക്ക് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. നൂറു കണക്കിന് ബൈക്കുകളുടെ വിവരം ശേഖരിച്ചു. വി കെ ഡി കമ്പനിയിൽ ജോലി ചെയ്തവരെയും ഇതിനുമുമ്പ് ജോലിയിൽനിന്ന് വിട്ടുപോയവരുടെയും ക്രിമിനൽ പശ്ചാത്തലത്തെകുറിച്ച് അന്വേഷണം നടത്തി.

നൂറിലേറെ സിസിടിവികൾ പരിശോധിച്ചു. മുഖത്തടിച്ച പെപ്പർ സ്പ്രേയുടെ ഉറവിടവും കണ്ടെത്തി. തുടർന്ന് നടന്ന ശാസ്ത്രീയ പരിശോധനയിലാണ് പ്രതികളിലേക്കെത്തിയത്.

ആസൂത്രണം ജയിലിൽ വച്ച്

ഈ കേസിലെ മൂന്നാം പ്രതി അനിൽകുമാർ വി കെ ഡി കമ്പനിയിലെ ഡ്രൈവർ ആയിരുന്നു. ഇയാളെ ഫെബ്രുവരിയിൽ വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു ഇരിങ്ങാലക്കുട സബ് ജയിലിൽ പാർപ്പിച്ചിരുന്നു. ഈ സമയം ഒന്നാംപ്രതി വിഷ്ണു രണ്ടാംപ്രതി അനീസ് നാലാംപ്രതി സഞ്ജു തുടങ്ങിയവർ വിവിധ കേസുകളിൽ ഉൾപ്പെട്ട് ജയിലിൽ ഉണ്ടായിരുന്നു. ഇവിടെവച്ചാണ് ഈ കേസിന്റെ ഗൂഢാലോചന നടക്കുന്നത്.

വി കെ ഡി കമ്പനിയിലെ കാഷ്യർ പണവുമായി പോകുന്ന വിവരം മറ്റ് പ്രതികളുമായി അനിൽകുമാർ പങ്കുവയ്‌ക്കുകയും ജയിൽ നിന്ന് ഇറങ്ങിയശേഷം ഈ പണം കൊള്ള നടത്താം എന്ന് പദ്ധതിയിടുകമായിരുന്നു. 50 ലക്ഷം രൂപ ഉണ്ടാകുമെന്നാണ് അനിൽകുമാർ മറ്റുപ്രതികളോട് പറഞ്ഞത്. തുടർന്ന് ജയിൽനിറങ്ങിയ അനിൽകുമാർ വീണ്ടും കമ്പനിയിൽ ജോലി കയറുകയും എന്തോ കാരണമുണ്ടാക്കി ജോലിയിൽനിന്ന് പിരിഞ്ഞുപോകുമായിരുന്നു.

തുടർന്ന് മൂന്നുമാസം മുമ്പ് മുതൽ 4 പ്രതികളും പലസ്ഥലങ്ങളിലും കണ്ടു മുട്ടുകയും ഗൂഢാലോചന നടത്തുകയും ചെയ്തു. കാഷ്യര്‍ ഡേവിസ് പോകുന്ന വഴികളിലൂടെ സഞ്ചരിച്ചും ഇയാളുടെ വണ്ടി നമ്പറും വണ്ടിയും ആളെയും സ്കെച്ച് ചെയ്തും പോലീസ് പിടികൂടാതെ രക്ഷപ്പെട്ടു പോകാൻ എളുപ്പമുള്ള വഴികൾ കാറിലും ബൈക്കിലുമായി വന്ന് കണ്ടെത്തുകയും ചെയ്തു.

കവർച്ച ചെയ്ത പണം പങ്കുവെച്ചതിന് ശേഷം വിഷ്ണുവും അനിസും രണ്ട് വഴികളിലായി രക്ഷപ്പെട്ടിരുന്നു. വിഷ്ണു ഇവിടെ നിന്ന് രക്ഷപ്പെട്ടതിനു ശേഷം മൈസൂർ ഗോവ ഡൽഹി ഹരിദ്വാർ വാരണാസി എന്നിവിടങ്ങളിൽ കഴിഞ്ഞതിനുശേഷം പഴനിയിൽ വന്ന ഒളിവിൽ താമസിക്കുകയായിരുന്നു പഴനിയിൽ നിന്നാണ് അന്വേഷണസംഘം ഇയാളെ പിടികൂടിയത്.

രണ്ടാംപ്രതി അനിസിനെ വയനാട്ടിലെ ഒളി സങ്കേതത്തിൽ നിന്നുമാണ് പിടികൂടിയത്. അപകടകാരികളായ പ്രതികളെ സാഹസികമായാണ് അന്വേഷണസംഘം കീഴടക്കിയത്. അനീസിനെ ഒളിവിൽ പോകാൻ സഹായിച്ച ഇയാളുടെ സുഹൃത്തുക്കളായ സൽമാൻ, അഭിഷേക്, നവീൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ സഞ്ചരിച്ച ബൈക്ക് കൊടുങ്ങല്ലൂർ സ്വദേശിയിൽ നിന്നും വാടകയ്‌ക്ക് വാങ്ങിയതായിരുന്നു. ഇത് വാങ്ങി അനീസിന് കൊടുത്ത ഫിറോസിനെയും അറസ്റ്റ് ചെയ്തിരുന്നു.

അനീസിന് ലഭിച്ച പണം അനീസ് അനീസിന്റ പിതാവായ അൻസാരിയെ ഏൽപ്പിക്കുകയും അൻസാരി അനീസിനെ രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്തിരുന്നു. ഇയാളെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ ഈ പണം കൊടുങ്ങല്ലൂർ സ്വദേശിനിയായ ഷെമു എന്ന സ്ത്രീക്ക് കൈമാറിയിരുന്നു. ഈ പണം ഇവർ പോലീസിന് കൈമാറാൻ വിസമ്മതിച്ചതിന് ഇവരേയും അറസ്റ്റ് ചെയ്തിരുന്നു.

ഒന്നാംപ്രതി ബോംബ് വിഷ്ണു മതിലകം പോലീസ് സ്റ്റേഷൻ റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ട ആളാണ്. ഇയാൾക്ക് വധശ്രമത്തിന് നാല് കേസുകളും ബോംബ് കൈവശം വച്ചതിന് ഒരു കേസും കൂടാതെ മറ്റ് കേസുകളും ഉണ്ട്. രണ്ടാംപ്രതി ബെല്ലാരി അനീസിന് കൈപ്പമംഗലം പോലീസ് സ്റ്റേഷനിൽ റൗഡി ഹിസ്റ്ററി ഷീറ്റ് ഉണ്ട്. ഇയാൾക്ക് മോഷണത്തിനും കസ്റ്റഡിൽ നിന്ന് രക്ഷപ്പെട്ടുപോയതിനും ആയുധം കൈവശം വച്ചതിനും വധശ്രമത്തിനും കേസുകൾ ഉണ്ട്. മൂന്നാം പ്രതി അനിൽകുമാറിന് സ്പിരിറ്റ് കടത്തി കേസും പോക്സോ കേസും നിലവിലുണ്ട്നാലാംപ്രതി സഞ്ജുവിന് വധശ്രമത്തിന് കേസുകൾ ഉണ്ട്.

ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ എ.എസ്.പി ശക്തി സിംഗ് ആര്യ, ആലുവ ഡി വൈ എസ് പി ടി.ആർ.രാജേഷ്, കൊടുങ്ങല്ലുർ ഡി വൈ എസ് പി വി.കെ.രാജു, ഇൻസ്പെക്ടർ അനിൽകുമാർ ടി മേപ്പിള്ളി, സബ് ഇൻസ്പെക്ടർമാരായ ജോസി എം ജോൺസൺ , ടി.വി.സുധീർ, ജെയിംസ് മാത്യൂ, വി.എസ് ഷിജു, റെജിമോൻ, ഒ. എ.ഉണ്ണി, ആഷിക് മുഹമ്മദ്, അഭിജിത്ത്, എ എസ്.ഐമാരായ പി.എ അബ്ദുൽ മനാഫ്, എം.എസ് രാജി, സി.ഡി.സെബാസ്റ്റിൻ, നൈജോ, സീനിയർ സി പി ഒ മാരായ ടി.എ അഫ്സൽ, വർഗീസ് ടി വേണാട്ട്, ഷിജോ പോൾ, മനോജ് കുമാർ, ബെന്നി ഐസക്ക്, ഷിബു അയ്യപ്പൻ, പി.എ.ഷംസു, എം.ആർ.രഞ്ജിത്ത്, കെ.ആർ രാഹുൽ, രതീഷ് സുഭാഷ്, പി.എം.റിതേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ShareSendTweet

Related Posts

വ്യാജപ്രചാരണങ്ങൾക്ക്-നിയമ-നടപടി:-‘വെള്ളിയാഴ്ച-ഒഴികെയുള്ള-ദിനങ്ങളിൽ-ഹൈസ്‌കൂൾ-വിഭാഗത്തിന്-അധിക-പ്രവൃത്തി-സമയം;-സബ്ജക്റ്റ്-മിനിമം-നടപ്പിലാക്കും’
KERALA

വ്യാജപ്രചാരണങ്ങൾക്ക് നിയമ നടപടി: ‘വെള്ളിയാഴ്ച ഒഴികെയുള്ള ദിനങ്ങളിൽ ഹൈസ്‌കൂൾ വിഭാഗത്തിന് അധിക പ്രവൃത്തി സമയം; സബ്ജക്റ്റ് മിനിമം നടപ്പിലാക്കും’

July 7, 2025
സർക്കാർ-ആശുപത്രികളെ-തള്ളി-മന്ത്രി;-കൂടുതൽ-ടെക്നോളജി-ഉള്ളത്-സ്വകാര്യ-ആശുപത്രികളിൽ’-തന്റെ-ജീവൻ-രക്ഷിച്ചത്-സ്വകാര്യ-ആശുപത്രിയെന്നും-സജി-ചെറിയാൻ
KERALA

സർക്കാർ ആശുപത്രികളെ തള്ളി മന്ത്രി; കൂടുതൽ ടെക്നോളജി ഉള്ളത് സ്വകാര്യ ആശുപത്രികളിൽ’ തന്റെ ജീവൻ രക്ഷിച്ചത് സ്വകാര്യ ആശുപത്രിയെന്നും സജി ചെറിയാൻ

July 7, 2025
റിയാസിനെതിരെ-ആഞ്ഞടിച്ച്-സുരേന്ദ്രൻ;-ജ്യോതിയുടെ-ഇന്ത്യാ-വിരുദ്ധ-പ്രചാരണങ്ങളിൽ-ആകൃഷ്ടനായാണ്-റിയാസ്-അവരെ-ക്ഷണിച്ചത്;-രോഷാകുലനായിട്ട്-കാര്യമില്ല’
KERALA

റിയാസിനെതിരെ ആഞ്ഞടിച്ച് സുരേന്ദ്രൻ; ജ്യോതിയുടെ ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളിൽ ആകൃഷ്ടനായാണ് റിയാസ് അവരെ ക്ഷണിച്ചത്; രോഷാകുലനായിട്ട് കാര്യമില്ല’

July 7, 2025
നിപയിൽ-ആശ്വാസം;-9-പേരുടെ-സാമ്പിള്‍-പരിശോധനാഫലം-നെ​ഗറ്റീവ്;-സമ്പർക്കപ്പട്ടികയിൽ-നിലവിൽ-208-പേർ
KERALA

നിപയിൽ ആശ്വാസം; 9 പേരുടെ സാമ്പിള്‍ പരിശോധനാഫലം നെ​ഗറ്റീവ്; സമ്പർക്കപ്പട്ടികയിൽ നിലവിൽ 208 പേർ

July 7, 2025
കോന്നി-പാറമട-അപകടം:-‘ഒരു-മൃതദേഹം-കണ്ടെത്തി,-രക്ഷാപ്രവർത്തനം-അതീവ-ദുഷ്കരം’,-തിരുവല്ലയിൽ-നിന്ന്-എൻഡിആർഎഫ്-സംഘം-എത്തും
KERALA

കോന്നി പാറമട അപകടം: ‘ഒരു മൃതദേഹം കണ്ടെത്തി, രക്ഷാപ്രവർത്തനം അതീവ ദുഷ്കരം’, തിരുവല്ലയിൽ നിന്ന് എൻഡിആർഎഫ് സംഘം എത്തും

July 7, 2025
വേടനു-പിന്നാലെ-പുലിപ്പല്ല്-കൊണ്ട്-പുലിവാല്-പിടിക്കാൻ-സുരേഷ്-​ഗോപിയും!!-മന്ത്രി-ധരിച്ച-മാല-ഹാജരാക്കാൻ-വനംവകുപ്പ്-നോട്ടീസ്-നൽകും,-ദൃശ്യങ്ങൾ-സഹിതം-പരാതി-നൽകിയത്-യൂത്ത്-കോൺ​ഗ്രസ്-നേതാവ്
KERALA

വേടനു പിന്നാലെ പുലിപ്പല്ല് കൊണ്ട് പുലിവാല് പിടിക്കാൻ സുരേഷ് ​ഗോപിയും!! മന്ത്രി ധരിച്ച മാല ഹാജരാക്കാൻ വനംവകുപ്പ് നോട്ടീസ് നൽകും, ദൃശ്യങ്ങൾ സഹിതം പരാതി നൽകിയത് യൂത്ത് കോൺ​ഗ്രസ് നേതാവ്

July 7, 2025
Next Post
പത്തനംതിട്ട-പീഡനക്കേസ്-:-പെൺകുട്ടിയുടെ-രഹസ്യമൊഴിയെടുത്തു-:-ഇതുവരെ-അറസ്റ്റിലായത്-44-പേർ

പത്തനംതിട്ട പീഡനക്കേസ് : പെൺകുട്ടിയുടെ രഹസ്യമൊഴിയെടുത്തു : ഇതുവരെ അറസ്റ്റിലായത് 44 പേർ

ഭക്തലക്ഷങ്ങള്‍ക്ക്-സായൂജ്യമായി-പൊന്നമ്പലമേട്ടില്‍-മകരജ്യോതി-തെളിഞ്ഞു,-ഭക്തിസാന്ദ്രമായി-ശബരിമല

ഭക്തലക്ഷങ്ങള്‍ക്ക് സായൂജ്യമായി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു, ഭക്തിസാന്ദ്രമായി ശബരിമല

ഗ്രേറ്റ്-ഹൂസ്റ്റണ്‍-നായര്‍-സര്‍വ്വീസ്-സൊസൈറ്റി-മന്നം-ജയന്തി-ആഘോഷിച്ചു

ഗ്രേറ്റ് ഹൂസ്റ്റണ്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റി മന്നം ജയന്തി ആഘോഷിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘ഇസ്രയേല്‍ എന്നെ വധിക്കാന്‍ ശ്രമിച്ചു’: വെളിപ്പെടുത്തലുമായി ഇറാന്‍ പ്രസിഡന്റ്
  • കുട്ടികളുടെ മാനസികപ്രശ്നങ്ങള്‍ തിരിച്ചറിയാനും കൗണ്‍സിലിംഗ് നല്‍കാനും അധ്യാപകരെ പരിശീലിപ്പിക്കും; വി ശിവന്‍കുട്ടി
  • ഇന്ത്യക്കാരെ കാണുമ്പോഴുള്ള സായിപ്പിന്റെ ചൊറിച്ചിൽ അങ്ങടു മാറുന്നില്ല!! ഇന്ത്യക്കാരെ നിങ്ങളെ തട്ടിയിട്ട് നടക്കാൻ പറ്റുന്നില്ല, നിങ്ങൾ എല്ലാ രാജ്യങ്ങളും നിറയ്ക്കുകയാണ്, എനിക്ക് ഇഷ്ടമല്ല, ഇവിടെ നിന്നും പോകൂ… അധിക്ഷേപിച്ച് അമേരിക്കാരൻ, അന്തംവിട്ട് ഇന്ത്യൻ യുവാവ് – വീഡിയോ
  • ബ്രിക്സ് രാജ്യങ്ങൾക്കും ട്രംപിനെ പേടി? ‘അമേരിക്കൻ വിരുദ്ധ നയങ്ങളുമായി’ യോജിക്കുന്ന ഏതൊരു രാജ്യത്തിനും 10% അധിക തീരുവ ചുമത്തും- ഭീഷണിയുമായി വീണ്ടും ട്രംപ്, തീരുവകളെ ഒരു രാഷ്ട്രീയ സമ്മർദ്ദ ഉപാധിയായി ഉപയോ​ഗിക്കരുത്- പ്രതികരിച്ച് ചൈന
  • വ്യാജപ്രചാരണങ്ങൾക്ക് നിയമ നടപടി: ‘വെള്ളിയാഴ്ച ഒഴികെയുള്ള ദിനങ്ങളിൽ ഹൈസ്‌കൂൾ വിഭാഗത്തിന് അധിക പ്രവൃത്തി സമയം; സബ്ജക്റ്റ് മിനിമം നടപ്പിലാക്കും’

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.