തിരുനാവായ: മഹാമാഘ ഉത്സവത്തിന് തിരുനാവായയിൽ തിരക്കു വർദ്ധിക്കുന്ന സാഹചര്യത്തിൽ നോർത്ത് റെയിൽവേ പ്രത്യേക തീവണ്ടികൾ അനുവദിച്ചു. വാരണാസി, യോഗ് നാഗരി ഹൃഷികേശ് എന്നിവിടങ്ങളിൽനിന്നുള്ള രണ്ടു വണ്ടികളാണ് പ്രത്യേക സർവ്വീസ് നടത്തുക. എറണാകുളം വരെയാണ് സർവീസ് . വാരണാസി-എറണാകുളം സ്‌പെഷ്യൽ ട്രെയിൻ (04358) 30ന് വൈകീട്ട് 4.30-ന് വാരണാസി ജങ്ഷനിൽനിന്ന് യാത്രതുടങ്ങും. ജബൽപുർ, നാഗ്പുർ ജങ്ഷൻ, തിരുപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലൂടെ എത്തുന്ന ഈ വണ്ടി പിറ്റേന്ന് വൈകീട്ട് 5.43-ന് പാലക്കാടെത്തും. 7.03-ന് തൃശ്ശൂരിലും 8.23-ന് ആലുവയിലുമെത്തുന്ന ട്രെയിൻ 10-ന് […]









