അടിമാലി: സിപിഐഎം നേതാവ് എം എം മണിയുടെ ഭീഷണി പ്രസംഗത്തില്‍ പ്രതികരണവുമായി സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന എസ് രാജേന്ദ്രന്‍. എം എം മണിയുടെ പ്രതികരണത്തെ നാടന്‍ ഭാഷയിലുള്ള പ്രതികരണമായി മാത്രം കാണുന്നില്ലെന്ന് എസ് രാജേന്ദ്രന്‍ പറഞ്ഞു. എം എം മണി ഇങ്ങനെ പറയാന്‍ കാരണം ചില നേതാക്കളാണ്. ഭീഷണി പരാമര്‍ശത്തില്‍ നിയമനടപടിയെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ല. തനിക്ക് ഒരു തരിപോലും ഭയമില്ലെന്നും രാജേന്ദ്രന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം മൂന്നാറില്‍ നടന്ന പൊതുയോഗത്തിലായിരുന്നു എസ് രാജേന്ദ്രനെതിരായ എം […]









