ന്യൂഡൽഹി: ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ആകെ മാറ്റങ്ങള്‍.റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വൻതോതിൽ കുറച്ചു. അതേസമയം പരമ്പരാഗത വ്യാപാര പങ്കാളികളായ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിഹിതത്തില്‍ കാര്യമായ വർധനവുണ്ടായി. ഇപ്പോഴും റഷ്യ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ ഒരു ഭാഗം നിലനിർത്തുന്നുണ്ടെങ്കിലും ഉപരോധ ഭീഷണികളെ തുടർന്ന് വിഹിതത്തിൽ വൻ തോതില്‍ ഇടിവുണ്ടായിരിക്കുകയാണ്. ആവശ്യമായതിന്‍റെ ഏകദേശം 90% ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ വീണ്ടും പരമ്പരാഗത പശ്ചിമേഷ്യന്‍ വിതരണക്കാരെ കൂടുതലായി ആശ്രയിക്കാൻ തുടങ്ങിയിരിക്കുന്നു എന്നതാണ് ശ്രദ്ധേയം. ഇറാഖ് […]






