മനാമ: റിഫ ലുലു ഹൈപർ മാർക്കറ്റിന് സമീപം സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ ഷൈഖ ഹെസ്സ ഇസ്‌ലാമിക് സെന്റർ സംഘടിപ്പിക്കുന്ന ഈദ് ഗാഹ് ഒരുക്കങ്ങൾ വിലയിരുത്തുകയും സംഘാടനത്തിനായി സ്വാഗത സംഘം രൂപീകരിക്കുകയും ചെയ്തു. രക്ഷാധികാരി സുഹൈൽ മേലടി, അബ്ദുറഹ്‌മാൻ മുള്ളങ്കോത്ത് ചെയർമാനായും, റഹീസ് മുല്ലങ്കോത്ത്, അബ്ദുൽ ശുക്കൂർ എന്നിവർ കൺവീനർമാരായും സംഘാടക സമിതി രൂപീകരിച്ചു. ജോയിന്റ് കൺവീനർ: നസീഫ് ടിപി, റിഫ്‌ഷാദ്. വെന്യു അറേഞ്ച് മെന്റ്: നവാഫ് ടിപി, ഹിഷാം മുള്ളങ്കോത്ത്, റഫ്രഷ് മെന്റ്: നബാസ് ഓപി. ലേഡീസ് കേർ: സീനത്ത് സൈഫുല്ല, നസീമ സുഹൈൽ, നാസില നാഷിത ടിപി, ആമിന നവാഫ് ആലിയ സന എന്നിവരേയും തെരഞ്ഞെടുത്തു.