മനാമ:ബി എം ബി എഫ് പിന്തുണയോടെ ബഹ്‌റൈൻ ചേമ്പർ തെരഞ്ഞെടുപ്പിൽ തികച്ചും സ്വതന്ത്രനായി വിജയം വരിക്കുകയും ചേമ്പർ ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്ത ബോബ് താക്കറെ ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറം ഭാരവാഹികളും അംഗങ്ങളും അദ്ദേഹത്തിൻ്റെ വസതി സന്ദർശിച്ച് ഹാരാർപ്പണം നടത്തി ആദരിച്ചു
ബഹ്‌റൈനിൽ ചേമ്പറിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ബഹ്‌റൈൻ പൗരനും ഇന്ത്യൻ വംശജനുമായ ഒരു വെക്തി സ്വതന്ത്ര സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടതും ഭരണ സമിതിയിൽ അംഗമാവുന്നതും
തന്നെ വിജയിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറത്തിൻ്റെ പ്രവർത്തനങ്ങളെ തദവസരത്തിൽ പ്രത്യകം നന്ദിയും കടപ്പാടും അറിയിച്ചു.
ബോബ് താക്കർ തൻ്റെ മറുപടി പ്രസംഗത്തിൽ പ്രത്യകം ബഹ്‌റൈൻ എന്ന ഈ സുന്ദരരാജ്യം നൽകുന്ന സ്വാതന്ത്ര്യത്തിനും നന്മകൾക്കും ബഹ്‌റൈൻ രാജാവിനും കിരീടാവകാശിക്കും ബഹ്റൈൻ ഭരണകൂടത്തിനും ചേമ്പറിനും പ്രത്യകം ആദരവ് അർപ്പിച്ചു.
ബി എം ബി എഫ് ഭാരവാഹികളായ ബഷീർ അമ്പലായി,
സുബൈർ കണ്ണൂർ,റിയാസ് ബാങ്കോക്ക് ,മജീദ് തണൽ
നിസാർ ഗേൾഡ് സിറ്റി,കണ്ണൻ,ജോജിൻ ജോർജ് മാത്യു,
സെമീർ പൊട്ടാചോല,നാസർ ടെക്സിം,റാഷിദ് കണ്ണങ്കോട്ട്,കാസിം പാടത്തകായിൽ
സലീം നമ്പ്ര ,സൈനൽ ഫ്രീഡഠ,നൗശാദ് പൂനൂർ,
അശറഫ് നരിക്കോടൻ,അസീബ്,ഉസ്മാൻ ടിപ്ടോപ്
ഡോ: ശ്രീജിത്ത് ,ഫാരിസ്,ജലീൽ അബ്ദുള്ള,ആരിഫ്,
ഷാഫി ബഹ്‌റൈൻ വാർത്ത,ഹുസൈൻ വയനാട് എന്നിവർ പങ്കെടുത്ത സ്വീകരണ ചടങ്ങിൽ ദിലീപ് സി താക്കർ മലയാളി ബിസിനസ് ഫോറം കൂട്ടായ്മ അംഗങ്ങളെ സ്വീകരിക്കാൻ നേതൃത്വം നൽകി









