ന്യൂഡല്‍ഹി: പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐ (ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ്)ക്ക് വേണ്ടി ചാരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇന്ത്യക്കാരായ യൂട്യൂബര്‍മാരുടെ ഹാന്‍ഡ്ലര്‍ പാകിസ്താന്‍ പോലീസിലെ മുന്‍ ഉദ്യോഗസ്ഥന്‍. പാകിസ്താന്‍ പോലീസിലെ മുന്‍ സബ് ഇന്‍സ്പെക്ടര്‍ നാസിര്‍ ധില്ലണ്‍ ആണ് ചാരപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ യൂട്യൂബര്‍മാരെ റിക്രൂട്ട് ചെയ്തിരുന്നത് എന്നാണ് മൊഴി. ചാരപ്രവര്‍ത്തനത്തിന് അറസ്റ്റിലായ യുട്യൂബര്‍ ജസ്ബീർ സിങ് ആണ് മൊഴി നല്‍കിയിട്ടുള്ളത്.നാസിറും അദ്ദേഹത്തിന്റെ വനിതാസുഹൃത്ത് നൗഷാബാ ഷെഹ്‌സാദുമാണ് ഇന്ത്യന്‍ യൂട്യൂബര്‍മാര്‍ക്കും ഐഎസ്ഐക്കും ഇടയില്‍ പാലമായി പ്രവര്‍ത്തിച്ചിരുന്നത്. ഇരുവരും ആദ്യം ഇന്ത്യന്‍ യൂട്യൂബര്‍മാരുമായി സൗഹൃദത്തില്‍ […]