ടെഹ്റാൻ/വാഷിങ്ടൻ: അബദ്ധത്തിൽ അമേരിക്കയുടെ മൂന്ന് എഫ് 15ഇ യുദ്ധവിമാനങ്ങളെ കുവൈറ്റ് വെടിവച്ചിട്ടതായി സമ്മതിച്ച് യുഎസ് സൈന്യം. ‘‘ ഇറാനുമായുള്ള പോരാട്ടത്തിനിടെ കുവൈറ്റ് വ്യോമ പ്രതിരോധ സേന യുഎസ് വ്യോമസേനയുടെ യുദ്ധവിമാനങ്ങളെ അബദ്ധത്തിൽ വെടിവച്ചിട്ടു. വിമാനങ്ങളിലുണ്ടായിരുന്ന ആറ് ജീവനക്കാരും സുരക്ഷിതരാണ്. ഇറാനെതിരെയുള്ള സൈനിക ഓപ്പറേഷനിൽ കുവൈറ്റ് പ്രതിരോധ സേന നൽകുന്ന പിന്തുണയ്ക്കു നന്ദി അറിയിക്കുന്നു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്’’–യുഎസ് സൈന്യം പ്രസ്താവനയിൽ പറഞ്ഞു. അതേസമയം കുവൈത്ത് വ്യോമാതിർത്തിയിലാണ് അമേരിക്കൻ എഫ്-15 യുദ്ധവിമാനം തകർന്നു വീണത്. എംഐഎം -104 പാട്രിയറ്റ് […]









