തിരുവനന്തപുരം: വർഗീയ ശക്തികളുടെ കൂട്ടുകെട്ടായി യുഡിഎഫ് മാറിയെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. ഓന്തിനെ പോലെ നിറം മാറുന്ന ഇരട്ടത്താപ്പാണ് സിപിഎമ്മിനെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. വർഗീയ ശക്തികളുടെ കൂട്ടുകെട്ടായി യുഡിഎഫ് മാറിയെന്നായിരുന്നു നിലമ്പൂരിലെ ജമാഅത്തെ ഇസ്ലാമിയുടെ യുഡിഎഫ് പിന്തുണയിൽ എംവി ഗോവിന്ദൻ പ്രതികരിച്ചത്. അതേസമയം സിപിഎം നേതാക്കളുടെ മുൻ പ്രസ്‌താവനകൾ ഉയർത്തിയാണ് വി ഡി സതീശൻ രംഗത്തെത്തിയത്. ജമാഅത്തെ ഇസ്ലാമിയും പിണറായിയും തമ്മിൽ മുമ്പ് […]