മോസ്‌കോ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കാരണം ഇന്ത്യ നേരിടുന്ന ഇന്ധന പ്രതിസന്ധിക്ക് പരിഹാരവുമായി റഷ്യ. ഇന്ത്യയിലേക്ക് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വിതരണം ചെയ്യാൻ തയാറെന്ന് അറിയിച്ചിരിക്കുകയാണ് റഷ്യ. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ ഇറക്കുമതി തടസപ്പെട്ടതോടെ, ആവശ്യത്തിന് എണ്ണശേഖരമില്ലാത്തതിനാൽ ഇന്ത്യ മറ്റു വഴികൾ തേടാൻ നിർബന്ധിതരായിരുന്നു. അതേസമയം അമേരിക്കയുടെ സമ്മർദത്തെ മറികടന്നാണ് റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങാൻ ഇന്ത്യ തീരുമാനമെടുത്തത്. റഷ്യയിൽനിന്നുള്ള ഈ സഹായം ഇന്ത്യയുടെ ആഭ്യന്തര വിപണിയിലെ ഇന്ധനത്തിന്റെ ലഭ്യതക്കുറവ് പരിഹരിക്കാൻ സഹായിക്കുമെന്നാണ് […]






