കോഴിക്കോട്: ആറ്റുങ്കാൽ പൊങ്കാലക്കെത്തിയവര്‍ക്ക് തിരുവനന്തപുരം പാളയം ജുമാമസ്ജിദിൽ പ്രത്യേക പന്തലൊരുക്കി വിശ്രമിക്കാൻ സൗകര്യം ചെയ്തു നൽകിയതിനെ പരിഹസിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന നേതാവ് കെ.പി. ശശികല. മുട്ടുമ്പോൾ കക്കൂസ് കൊടുത്തതും ചാനലിനു മുന്നിൽ ചായ കൊടുത്തതുമല്ല മതേതരത്വം. നബിദിനത്തിന് ഓടി വന്ന് മാലയിടുന്നതും അമ്പലത്തിൽ വാങ്ക് വിളിക്കുന്നതും നോമ്പു തുറക്കുന്നതുമെല്ലാം ചാനലുകളിലെ അല്ലെങ്കിൽ സമൂഹമാധ്യമങ്ങളിലെ പബ്ലിസിറ്റിക്കുവേണ്ടിയാണെന്നും ശശികല അധിക്ഷേപിക്കുന്നു. പൊങ്കാലക്കെത്തിയവർക്ക് പന്തലൊരുക്കി പാളയം ജുമാമസ്ജിദും വാതിലുകൾ തുറന്നിട്ട് മണക്കാട് വലിയപള്ളി മുസ്ലിം ജമാഅത്തും കുടിവെള്ളവും തണലുമൊരുക്കി പാളയം […]









