മണിരത്‌നവും കമൽ ഹാസനും വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രമാണ് തഗ് ലൈഫ്. സിനിമ ഏറെ പ്രതീക്ഷകളുമായാണ് തിയേറ്ററുകളിലെത്തിയത്. എന്നാൽ ആ പ്രതീക്ഷകൾ അസ്ഥാനത്താക്കിയുള്ള പ്രേക്ഷക പ്രതികരണങ്ങളായിരുന്നു തിയേറ്ററുകളിൽ നിന്ന് ചിത്രത്തിന് ലഭിച്ചത്. സിനിമ ഓരോ ദിവസം പിന്നിടുമ്പോൾ കളക്ഷനിൽ കൂപ്പു കുത്തുയാണ്.
ഇപ്പോഴിതാ സിനിമയുടെ പരാജയത്തിന് കാരണം ആളുകൾ സിനിമയ്ക്ക് മേൽ വെച്ച അമിത പ്രതീക്ഷയാണെന്ന് പറയുകയാണ് ഭഗവതി പെരുമാൾ. സിനിമയിൽ ഒരു പ്രധാന വേഷത്തില്‍ ഇദ്ദേഹം എത്തിയിരുന്നു. വർഷങ്ങൾക്ക് ശേഷം കമൽ ഹാസനും മണിരത്‌നവും ഒന്നിക്കുന്ന ചിത്രമെന്ന ടെൻഷൻ അവർക്കും ഉണ്ടായിരുന്നുവെന്നാണ് ഭഗവതി പെരുമാൾ പറയുന്നത്. സിനിമയിലെ ചില ശക്തമായ രംഗങ്ങൾ ആളുകൾക്ക് കണക്ട് ആയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവോക്ക് വി ടി യ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘തഗ് ലൈഫ് സിനിമയുടെ പ്രഖ്യാപനം മുതൽ തന്നെ ആളുകൾ വലിയ പ്രതീക്ഷയിലായിരുന്നു. അതെ പ്രഷർ തന്നെയാവും കമൽ സാറിനും മണി സാറിനും ഉണ്ടാകുക. അങ്ങനെയുള്ളപ്പോൾ സിമ്പുവും തൃഷയും സിനിമയുടെ ഭാഗമായപ്പോൾ അവരുടെ ഒരു റീ യൂണിയൻ കൂടെ ആളുകൾ പ്രതീക്ഷിച്ച് കാണും.
സിനിമയിലെ ഏറ്റവും പ്രധാന ഭാഗമാണ് സിലമ്പരസനും തൃഷയും കമൽ സാറും ഒന്നിക്കുന്ന രംഗങ്ങൾ. അത്രയും ശക്തമായ വിഷയം ഓഡിയൻസിന് കണക്ട് ആയില്ല. അതോടെ ആളുകൾക്ക് സിനിമ ശരാശരി ആയി തോന്നി എന്നാണ് എനിക്ക് മനസിലാകുന്നത്; ഭഗവതി പെരുമാൾ പറഞ്ഞു.
The post ചില ശക്തമായ രംഗങ്ങൾ ആളുകൾക്ക് കണക്ട് ആയില്ല; തഗ് ലൈഫിന്റെ പരാജയത്തിന് കാരണം തുറന്ന് പറഞ്ഞ് ഭഗവതി പെരുമാൾ appeared first on Malayalam Express.