ഷൈൻ ടോം ചാക്കോ നായകനാകുന്ന ‘ദി പ്രൊട്ടക്ടർ’ സിനിമയിൽ മലയാളത്തിന്‍റെ വാനമ്പാടി കെ.എസ് ചിത്ര പാടിയ മനോഹരമായ ഗാനം പുറത്തിറങ്ങി. ‘പൊന്നാവണി പൂവല്ലേ…’ എന്ന് തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. റോബിൻസ് അമ്പാട്ടിന്‍റെ വരികൾക്ക് ജിനോഷ് ആന്‍റണി സംഗീതമൊരുക്കിയിരിക്കുന്ന ഗാനം അമ്പാട്ട് ഫിലിംസിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസായിരിക്കുന്നത്. ജി. എം മനു സംവിധാനം ചെയ്‍ത അമ്പാട്ട് ഫിലിംസിന്‍റെ ബാനറിൽ റോബിൻസ് മാത്യു നിർമ്മിക്കുന്ന ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.
The post ‘പൊന്നാവണി പൂവല്ലേ’; ‘ദ പ്രൊട്ടക്ടറി’ലെ ഗാനം പുറത്ത് appeared first on Malayalam Express.