തമിഴിലെ പ്രശസ്ത സംവിധായകനും അഭിനേതാവുമാണ് ചേരൻ. അടുത്തിടെ തിയേറ്റർ ഹിറ്റായ നരിവേട്ടയിൽ ചേരൻ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇതായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രം. ഇപ്പോഴിതാ മലയാളത്തിലെ നടന്മാരിൽ തനിക്ക് ഇഷ്ടം ശ്രീനിവാസനെയാണെന്ന് പറയുകയാണ് ചേരൻ.
‘മലയാളത്തിൽ എല്ലാരും ഭയങ്കര രസമുള്ള നടന്മാരാണ്. എല്ലാവരും സ്കോർ ചെയ്യും. ഒരു ഫ്രെയിമിൽ 10 പേർ ഉണ്ടെങ്കിലും അവർ എല്ലാം സ്കോർ ചെയ്യും. ജഗതി ശ്രീകുമാറിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ശ്രീനിവാസൻ സാറിന്റെ വലിയ ഫാൻ ആണ് ഞാൻ. മോഹൻലാൽ, മമ്മൂട്ടി, ശ്രീനിവാസൻ ചോയ്‌സുകൾ തന്നാൽ ഞാൻ ശ്രീനിവാസൻ എന്നാണ് പറയുക. അദ്ദേഹം ചെയുന്നത് പോലെ ആർക്കും സാധിക്കില്ല, മമ്മൂട്ടി സാർ ചെയ്യുന്ന സിനിമകൾ തമിഴിൽ റീ മേക്ക് ചെയ്യാം. അതിനുള്ള ആളുകൾ അവിടെ ഉണ്ട്.
എന്നാൽ ശ്രീനിവാസൻ സാർ ചെയ്യുന്ന ചിത്രം തമിഴിൽ റീ മേക്ക് ചെയ്യുമ്പോൾ അഭിനയിക്കാൻ അതിനുപറ്റിയ ആളില്ല. അത് ചെയ്യാൻ കഷ്ടമാണ്. അദ്ദേഹത്തിന്റെ പെർഫോമൻസ് അത്രയും അഴകും യൂണിക്കും ആണ്. എനിക്ക് എല്ലാ അഭിനേതാക്കളെയും ഇഷ്ടവമാണ്, അതിൽ കേരളം തമിഴ് എന്ന വ്യതാസം ഇല്ല. ഹിന്ദിയിൽ എനിക്ക് അമിതാഭ് ബച്ചനെ ഒരുപാട് ഇഷ്ടമാണ്. ഇർഫാൻ ഖാനെ എനിക്ക് ഇഷ്ടമാണ്. അഭിനേതാക്കളുടെ പെർഫോമൻസ് ആണ് എനിക്ക് ഇഷ്ടം അതിൽ ഭാഷ നോക്കാറില്ല, കഴിവാണ് പ്രധാനം,’ എന്നും ചേരൻ പറഞ്ഞു.
The post ആ നടന്മാരെക്കാളും ഇഷ്ടം ശ്രീനിവാസനെ; ചേരന്‍ appeared first on Malayalam Express.