മനാമ: കേരള മദ്റസ എജ്യുക്കേഷൻ ബോർഡ് നടത്തിയ പ്രൈമറി, സെക്കണ്ടറി പൊതു പരീക്ഷകളിൽ ദാറുൽ ഈമാൻ കേരള മദ്റസകൾക്ക് തിളക്കമാർന്ന വിജയം. ഏഴ്, ഒമ്പത് ക്ലാസുകളിലെ പൊതു പരീക്ഷകൾ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയികളായി. ഫിൽസ ഫൈസൽ, തഹിയ്യ ഫാറൂഖ് എന്നിവർ പ്രൈമറി പൊതു പരീക്ഷയിലെ ടോപ്പേഴ്സ് ലിസ്റ്റിൽ ഇടം നേടി. അവ്വാബ് സുബൈർ, മുഹമ്മദ് ഹംദാൻ, തമന്ന നസീം, ഹയ മറിയം, അഹ് മദ് താഹ, മുഹമ്മദ് നോഷിൻ എന്നിവർക്ക് എ പ്ലസ് ലഭിച്ചു. ഉന്നത വിജയം നേടി മദ്റസയുടെ അഭിമാനം വാനോളം ഉയർത്തിയ വിദ്യാർഥികൾക്കും 100 ശതമാനം വിജയത്തിളക്കത്തിന് മാറ്റ് കൂട്ടിയ വിദ്യാർഥികൾക്കും മദ്റസ മാനേജിങ് കമ്മിറ്റി, രക്ഷാധികാരി, പ്രിസിപ്പൽ, വൈസ് പ്രിൻസിപ്പൽമാർ, അഡ്മിനിസ്ട്രേറ്റർമാർ, അധ്യാപകർ, രക്ഷിതാക്കൾ, പിടിഎ കമ്മിറ്റി ഭാരവാഹികൾ, പൂർവ വിദ്യാർഥി അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ അനുമോദനങ്ങൾ അറിയിച്ചു.