ഷൈൻ ടോം ചാക്കോ നായകനാകുന്ന ‘ദി പ്രൊട്ടക്ടർ’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘ജാഗരൂകരാകണം രാപ്പകലൊക്കെയും…’ എന്ന് തുടങ്ങുന്ന ലിറിക്കൽ വീഡിയോ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. റോബിൻസ് അമ്പാട്ടിന്റെ വരികൾക്ക് ജിനോഷ് ആന്റണി സംഗീതമൊരുക്കി നരേഷ് അയ്യർ ആലപിച്ചിരിക്കുന്ന ഗാനം അമ്പാട്ട് ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസായിരിക്കുന്നത്. ജി. എം മനു സംവിധാനം ചെയ്ത് അമ്പാട്ട് ഫിലിംസിന്റെ ബാനറിൽ റോബിൻസ് മാത്യു നിർമ്മിക്കുന്ന ചിത്രം ജൂൺ 13ന് അമ്പാട്ട് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.
The post ദി പ്രൊട്ടക്ടറുമായി ഷൈൻ ടോം ചാക്കോ;ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി appeared first on Malayalam Express.