മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥി എം സ്വരാജിനെ പിന്തുണച്ചതിന് പിന്നാലെയുണ്ടായ യുഡിഎഫ് സൈബർ ആക്രമണത്തിൽ പ്രതികരിച്ച് നിലമ്പൂർ ആയിഷ. അന്നത്തെ കാലത്ത് പട്ടിണിയും അടിയും ഇടിയും വെടിയും എല്ലാം ഏറ്റിട്ടും തളർന്നിട്ടില്ല. എന്നിട്ടാണോ ഇന്നത്തെ കാലത്തെ ഈ സൈബർ ആക്രമണം. അന്നും ഇന്നും എന്നും ഈ ‘തള്ളച്ചി’ പാർട്ടിയോടൊപ്പം തന്നെയെന്ന് നിലമ്പൂർ ആയിഷ ഫേസ്ബുക്കിൽ കുറിച്ചു. ‘വിവരമില്ലാത്തവർ എന്തെങ്കിലും പറഞ്ഞെങ്കിൽ അവരോട് ക്ഷമിക്കുന്നു. കാര്യമാക്കുന്നില്ല. വിദ്വേഷം ഇല്ലാതെ പരസ്പര സ്‌നേഹത്തോടെ എല്ലാവർക്കും ജീവിക്കാൻ സാധിക്കട്ടെ എന്ന് […]