
നന്ദമുരി ബാലകൃഷ്‍ണ നായകനായി വരാനിരിക്കുന്ന ചിത്രമാണ് അഖണ്ഡ 2. ബോയപട്ടി ശ്രീനു സംവിധാനം ചെയ്യുന്ന ഈ ചിത്രം ബാലകൃഷ്‍ണയുടെ കരിയറിലെ ഒരു പ്രധാന നാഴികക്കല്ലായി മാറുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അഖണ്ഡ 2ന്റെ ടീസര്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചിത്രത്തിന്റെ ആകെ ബജറ്റ് 180 കോടിയാണെന്നാണ് പുതിയ അപ്‍ഡേറഅറ്.
തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ ഡബ്ബിംഗ് പൂർത്തിയാക്കിയിട്ടുണ്ട് ബാലകൃഷ്‍ണ. എന്നാല്‍ റിലീസ് 2025 സെപ്റ്റംബർ 25 ന് പകരം പൊങ്കൽ 2026 ന് മാറ്റിവച്ചേക്കാമെന്ന അഭ്യൂഹമുണ്ട്. പവൻ കല്യാണിന്റെ ദേ കോൾ ഹിം ഒജിയും അതേ തീയതിയിൽ റിലീസ് ചെയ്യാൻ ലക്ഷ്യമിടുന്നതിനാൽ ഈ നീക്കം പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. അഖണ്ഡ 2ല്‍ പ്രജ്ഞ ജയ്‌സ്വാൾ, സംയുക്ത തുടങ്ങിയവര്‍ക്ക് പുറമേ നിരവധി പ്രമുഖ അഭിനേതാക്കൾ വേഷിടുന്നു. 14 റീൽസ് പ്ലസ് ബാനറിൽ റാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്നാണ് ഇത് നിർമ്മിക്കുന്നത്. തമൻ ആണ് ഈ ചിത്രത്തിന്റെ സംഗീതസംവിധായകൻ.
The post ബാലയ്യയുടെ അഖണ്ഡ 2വിന്റെ ബജറ്റ് പുറത്ത് appeared first on Malayalam Express.