
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരനായ ഒരു താരമാണ് കാര്‍ത്തി. വമ്പൻ തമിഴ് പ്രൊജക്റ്റുകള്‍ പരാജയപ്പെടുമ്പോള്‍ കാര്‍ത്തിയുടെ സിനിമ പ്രേക്ഷകര്‍ പ്രതീക്ഷ വയ്‍ക്കുന്നതായിരിക്കുകയാണ്. കാര്‍ത്തി നായകനായി വരാനിരിക്കുന്ന ഒരു ചിത്രമാണ് സര്‍ദാര്‍ 2. സര്‍ദാര്‍ 2 ദീപാവലി റിലീസായി തിയറ്ററുകളില്‍ എത്തും എന്നാണ് പുതിയ അപ്‍ഡേറ്റ്.
സര്‍ദാറിനെ വിജയിപ്പിച്ച പ്രേക്ഷകര്‍ക്ക് നന്ദിയുമായി വീഡിയോ പങ്കുവെച്ചിരുന്നു നേരത്തെ നടൻ കാര്‍ത്തി. സര്‍ദാര്‍ രണ്ടില്‍ നായകൻ കാര്‍ത്തിക്കൊപ്പം ആരൊക്കെ ഉണ്ടാകുമെന്ന് വ്യക്തമല്ല. എന്തായാലും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സര്‍ദാര്‍ 2. പി എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്യുക.
ലക്ഷ്‍മണ്‍ കുമാറാണ് കാര്‍ത്തിയുടെ ‘സര്‍ദാര്‍’ സിനിമ നിര്‍മിച്ചത്. നിര്‍മാണം നിര്‍വഹിച്ചത് പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആണ്. കാര്‍ത്തി നായകനായ സര്‍ദാര്‍ ഫോർച്യൂൺ സിനിമാസ് ആണ് കേരളത്തിൽ വിതരണത്തിന് എത്തിച്ചത്. പി എസ് മിത്രൻ തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്.
The post കാർത്തി ചിത്രം സര്‍ദാര്‍ 2വിന്റെ അപ്‍ഡേറ്റ് പുറത്ത് appeared first on Malayalam Express.