എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് വ്യസനസമേതം ബന്ധുമിത്രാദികള്‍. അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രം വെള്ളിയാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ട് ദിവസത്തെ കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. കേരളത്തില്‍ നിന്ന് ആദ്യ ദിനം ചിത്രം നേടിയ ഗ്രോസ് 36 ലക്ഷം ആണെന്നാണ് ചിത്രവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ നല്കുന്ന വിവരം. രണ്ടാം ദിനം 72 ലക്ഷം രൂപയാണ് ചിത്രം നേടിയത്. അങ്ങനെ ആദ്യ രണ്ട് ദിനങ്ങളില്‍ നിന്നായി 1.08 കോടിയാണ് കേരളത്തിലെ ചിത്രത്തിന്റെ കളക്ഷന്‍.
The post ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ഇതുവരെ നേടിയ കളക്ഷൻ പുറത്ത് appeared first on Malayalam Express.