ഇസ്ലാമാബാദ്: ഇസ്രയേൽ ആണവായുധം പ്രയോഗിച്ചാൽ അതിന് മറുപടി നൽകാൻ പാക്കിസ്ഥാൻ തങ്ങളുടെ പക്ഷത്ത് അണിചേരുമെന്ന ഇറാന്റെ പ്രസ്താവനയ്ക്ക് മറുപടുമായി പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് രംഗത്ത്. തങ്ങൾ അത്തരത്തിൽ ഒരു ഉറപ്പും ആർക്കും നൽകിയിട്ടില്ലെന്ന് പാക്ക് പ്രതിരോധമന്ത്രി എക്സ് പോസ്റ്റിലൂടെ അറിയിച്ചു. ‘‘ഞങ്ങളുടെ ആണവശക്തി ഞങ്ങളുടെ ജനങ്ങൾക്ക് ഉപയോഗപ്രദമാകാനും ഞങ്ങളുടെ ശത്രുക്കളെ പ്രതിരോധിക്കാനുമാണ്. ഇസ്രയേൽ ഇപ്പോൾ കാണിക്കുന്നതു പോലെ ഞങ്ങൾ അയൽ രാജ്യങ്ങൾക്കെതിരെ ഇത്തരം ആധിപത്യ നയങ്ങൾ സ്വീകരിക്കാറില്ല.’’– ആസിഫ് പറഞ്ഞു. മാത്രമല്ല ഇസ്രയേലിന്റെ […]