വാഷിംഗ്ടൺ: ഇസ്രയേലിനൊപ്പം ചേർന്ന് ഇറാനെ ആക്രമിക്കുന്നതിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ തടയുന്നതിനായി ബിൽ സഭയിൽ അവതരിപ്പിച്ച് യുഎസ് സെനറ്റർ ബേണി സാൻഡേഴ്‌സ്. യുഎസ് കോൺഗ്രസിന്റെ അംഗീകാരമില്ലാതെ ഇറാനെതിരെ സൈനിക നീക്കം നടത്തുന്നതിന് ഫെഡറൽ ഫണ്ടുകൾ ഉപയോഗിക്കുന്നത് തടയുന്നതാണ് ബിൽ. ബില്ലിൽ പറയുന്നതിങ്ങനെ- ‘നെതന്യാഹുവിന്റെ വീണ്ടുവിചാരമില്ലാത്തതും നിയമവിരുദ്ധവുമായ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ഇതൊരു മേഖലയിൽ മുഴുവൻ യുദ്ധമുണ്ടാകാൻ കാരണമായേക്കാം. നെതന്യാഹുവിന്റെ താൽപ്പര്യത്തിന് അനുസരിച്ച് അമേരിക്ക ഈ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നില്ലെന്ന് യുഎസ് കോൺഗ്രസ് ഉറപ്പുവരുത്തണം. യുദ്ധത്തിനും […]