ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. തമിഴകത്തിന്റെ രജനികാന്ത് നായകനായി വരാനിരിക്കുന്ന ചിത്രവുമാണ് കൂലി. കൂലിയില്‍ ആമിര്‍ ഖാൻ അതിഥി കഥാപാത്രമായി എത്തുന്നുണ്ട്. അതിന് കാരണം താൻ രജനികാന്തിന്റെ കടുത്ത ആരാധകരനായതാണ് എന്ന് ആമിര്‍ ഖാൻ ഒരു അഭിമുഖത്തില്‍ വെളിപ്പടുത്തി. ഞാൻ ശരിക്കും ആസ്വദിച്ചു അത്. ഞാൻ രജനികാന്തിന്റെ ആരാധകരനാണ്.
കടുത്ത ആരാധകൻ. ഒരുപാട് സ്‍നേഹവും ആരാധനയും ഉണ്ട്. ലോകേഷ് കനകരാജ് കൂലിയില്‍ അതിഥി കഥാപാത്രമാകാൻ ആവശ്യപ്പെട്ടപ്പോള്‍ ഞാൻ ചെയ്യാമെന്ന് പറഞ്ഞു. ഞാൻ അത് ചെയ്‍തു. എന്തായാലും അത് ഞാൻ ചെയ്യുമെന്ന് പറഞ്ഞതായി ആമിര്‍ വ്യക്തമാക്കിയിരുന്നു. സിനിമയുടെ അവസാന ഭാഗത്തായിരിക്കും ആമിറിന്റെ കഥാപാത്രം ഉണ്ടാകുക എന്നാണ് പുതിയ അപ്‍ഡേറ്റ്. വെറും എട്ട് മിനിറ്റാണ് ആമിറിന്റെ കഥാപാത്രം ഉണ്ടാകുക. എന്നാല്‍ കൂലിയുടെ കഥയില്‍ നിര്‍ണായക സ്വാധീനമുണ്ടാക്കുന്നതാണ് ആമിറിന്റെ കാമിയോ എന്നുമാണ് പുതിയ റിപ്പോര്‍ട്ട്.
The post ലോകേഷ് കനകരാജ് ചിത്രം ‘കൂലി’;പുതിയ അപ്ഡേറ്റ് പുറത്ത് appeared first on Malayalam Express.